
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകശ്മീരിലും ലഡാക്കിലുമായി പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയിലൂടെ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായത് 1,954 റോഡുകളും 86 പാലങ്ങളും. ജൂലൈ വരെയുള്ള കണക്കുകളാണ് ഇത്.
ജമ്മുകശ്മീരില്‍ ആകെ അനുവദിച്ചത് 3261 റോഡുകളും 243 പാലങ്ങളുമാണ്. ഇതില്‍ 1858 റോഡുകളുടെയും 84 പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. ലഡാക്കില്‍ അനുവദിച്ച 142 റോഡുകളില്‍ 96 എണ്ണത്തിന്റെയും മൂന്ന് പാലങ്ങളില്‍ രണ്ടെണ്ണത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കി.
ഇതോടെ കശ്മീരില്‍ റോഡ് ബന്ധം ഇല്ലാതിരുന്ന 2,149 പ്രദേശങ്ങളില്‍ 1858 എണ്ണത്തിലും റോഡുകളെത്തി. ലഡാക്കിലെ 65 ല്‍ 64 എണ്ണത്തിലും റോഡുകളെത്തി.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2019 വരെ നിരവധി റോഡുകളുടെ പ്രവൃത്തികള്‍ വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതായിരുന്നു കാരണം. കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ ഭരണ സമ്പ്രദായങ്ങളില്‍ മാറ്റം വരുത്തിയതിന് ശേഷം ഒറ്റവര്‍ഷത്തിനിടെ 181 റോഡുകളുടെയും 11 പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
Content Highlights: 1,954 roads, 86 bridges completed in J&K, Ladakh under PMGSY
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..