ദസറാ റാലികള്‍ക്ക് ആളെ എത്തിക്കാന്‍ 1800 ബസുകള്‍; കരുത്ത് തെളിയിക്കാന്‍ ഷിന്ദേ-ഉദ്ധവ് പക്ഷങ്ങള്‍


പ്രതീകാത്മകചിത്രം | Photo : PTI

മുംബൈ: കൂറ്റന്‍ ദസറ റാലികള്‍ സംഘടിപ്പിച്ച് കരുത്ത് തെളിയിക്കാന്‍ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ - ഏക്‌നാഥ് ഷിന്ദേ വിഭാഗങ്ങള്‍. റാലികളില്‍ പങ്കെടുക്കുന്നതിനായി മഹാരാഷ്ട്രയില്‍ ഉടനീളമുള്ള പ്രവര്‍ത്തകരെ എത്തിക്കാന്‍ 1,800 ബസുകളാണ് ഇരുവിഭാഗങ്ങളും ബുക്കുചെയ്തിരിക്കുന്നത്. ബുധനാഴ്ച നടക്കുന്ന റാലികള്‍ക്കായാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (എംഎസ്ആര്‍ടിസി) ബസുകളാണ് പ്രധാനമായും ബുക്ക് ചെയ്തിരിക്കുന്നത്. ബസുകള്‍ക്കായി സംസ്ഥാനത്തുടനീളം വിവിധ വ്യക്തികള്‍ മുന്‍കൂറായി പണം നല്‍കിയതായി റോഡ് ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ശിവസേനയുടെ വിമത വിഭാഗങ്ങളിലെ പ്രവര്‍ത്തകരെ റാലിക്കായി എത്തിക്കാന്‍ സ്‌കൂള്‍ ഗതാഗത സര്‍വീസുകളൊഴികെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ എല്ലാ ഗ്രാമീണ മേഖലാ സര്‍വീസുകളും തിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിദിന സര്‍വീസുകളെ ഇതൊന്നും ബാധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് റോഡ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ശിവാജി ജഗ്ദീപ് അവകാശപ്പെട്ടു. സാധാരണ സര്‍വീസുകള്‍ ഒരുതരത്തിലും ബാധിക്കപ്പെട്ടിട്ടില്ലെന്നും എല്ലാ കൊല്ലത്തേയും പോലെ നവമി, ദശമി ദിനങ്ങള്‍ അവധി ദിവസങ്ങളായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 45 ശതമാനം കുറവ് അനുഭവപ്പെട്ടതായും ദിവസേനയുള്ള സര്‍വീസ് പൂര്‍ത്തിയായ ശേഷമേ റാലികള്‍ക്കായി ബസുകള്‍ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.ഔറംഗാബാദ്, ബീഡ് ജില്ലകളില്‍ നിന്ന് 450 ബസുകളും സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്ന് 686 ബസുകളും ബുക്ക് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയുടെ പോസ്റ്ററുകള്‍ പതിച്ചാണ് ബസുകള്‍ യാത്ര തിരിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിമാരുള്‍പ്പെടെ പ്രമുഖരും വിവിധയിടങ്ങളില്‍ എത്തിയിട്ടുണ്ട്. വിജയദശമി ദിനത്തില്‍ നടക്കുന്ന പൊതുപരിപാടി മുഖ്യമന്ത്രി ഷിന്ദെ അഭിസംബോധന ചെയ്യും. തങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതിനുള്ള ഷിന്ദെ വിഭാഗത്തിന്റേയും താക്കറെ വിഭാഗത്തിന്റേയും മത്സരമായിരിക്കും ബുധനാഴ്ചത്തെ റാലികള്‍.

റാലികള്‍ കടന്നുപോകുന്നിടങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതേ സമയം, ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നടക്കുന്ന ഷിന്ദെ വിഭാഗത്തിന്റെ റാലിക്കെത്തുന്നവരുടെ യാത്രയ്ക്കും ഭക്ഷണത്തിനുമായി 10 കോടി രൂപ ചെലവിട്ടതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Content Highlights: 1,800 MSRTC buses, to bring people, Shiv Sena rallies, Dussehra, Uddav Thackeray, Eknath Shinde


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented