1500 പുതിയ ഓക്സിജന്‍ പ്ലാന്‍റുകള്‍; രാജ്യത്തെ ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി


പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗത്തിൽ സംസാരിക്കുന്നു. | Photo: Twitter

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് കോവിഡ് സ്ഥിതിഗതികള്‍, മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്തു.

പി.എം കെയേര്‍സ് ഫണ്ടിന്റെ സഹായത്തോടെ രാജ്യത്തെമ്പാടും 1500 പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റുകള്‍ സജ്ജമാവുകയാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

പ്ലാന്റുകള്‍ പ്രവര്‍ത്തന യോഗ്യമാവുന്നതോടെ ഓക്‌സിജന്‍ വിതരണത്തിനുണ്ടാവുന്ന ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഈ പ്ലാന്റുകളിലൂടെ നാല് ലക്ഷം ഓക്‌സിജന്‍ ബെഡ്ഡുകള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ സാധിക്കും.

എത്രയും വേഗത്തില്‍ പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനയോഗ്യമാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, ഹൗസിങ് ആന്റ് അര്‍ബന്‍ അഫയേഴ്‌സ് വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ മീറ്റിങ്ങില്‍ പങ്കെടുത്തു.

Content Highlights: 1,500 oxygen plants for over 4 lakh beds: PM Modi holds key meet amid 3rd wave warning

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented