തുടര്‍ച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍; സ്ഥിതി അതീവ ഗുരുതരം


24 മണിക്കൂറിനിടെ 780 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 61899 പേര്‍ രോഗമുക്തി നേടി.

പ്രതീകാത്മക ചിത്രം | PTI

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,30,60,542 ആയി. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലേറെ പ്രതിദിന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

24 മണിക്കൂറിനിടെ 780 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 61,899 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആയി. ആകെ മരണസംഖ്യ 1,67,642 ആയി ഉയര്‍ന്നു. നിലവില്‍ 9,79,608 പേരാണ് ചികിത്സയിലുള്ളത്.

25,40,41,584 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. 9,43,34,262 പേര്‍ക്ക് ഇതുവരെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങി. ഡല്‍ഹിക്കും പഞ്ചാബിനും ഗുജറാത്തിനും തമിഴ്‌നാടിനും പിന്നാലെ കര്‍ണാടകയും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബംഗളൂരു ഉള്‍പ്പെടെയുള്ള അഞ്ച് നഗരങ്ങളില്‍ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. ഏപ്രില്‍ 20 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 10.4 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍, ടെസ്റ്റുകളുടെ എണ്ണം കൂട്ടല്‍ എന്നിവയ്ക്ക് പുറമേ വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. ഏപ്രില്‍ 11 മുതല്‍ 14 വരെ യോഗ്യരായ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് നര്‍ദേശം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented