കോവിഡ് ഇന്ത്യക്കാരുടെ ലക്ഷ്യങ്ങളെ ഒരുതരത്തിലും ബാധിച്ചില്ല- മോദി


Image: ANI

ന്യൂഡല്‍ഹി: 130 കോടി ജനങ്ങളും പരിമിതമായ ആരോഗ്യ സംവിധാനങ്ങളുമുളള ഇന്ത്യയില്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 മരണനിരക്ക് കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗമുക്തി നിരക്ക് ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. യുഎസ് -ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ടണര്‍ഷിപ്പ് ഫോറത്തിന്റെ മൂന്നാമത് വാര്‍ഷിക നേതൃത്വസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡ് 19 പലകാര്യങ്ങളെയും ബാധിച്ചുവെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിവാഞ്ഛയെയും ലക്ഷ്യങ്ങളേയും ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സമീപമാസങ്ങളിലായി വ്യാപകമായ പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ബിസിനസ്സ് നടത്തുന്നത് കൂടുതല്‍ എളുപ്പമാക്കുകയും മാമൂല്‍ സമ്പ്രദായങ്ങളെ കുറച്ചുകൊണ്ടുവരികയും ചെയ്യും.

130 കോടി ജനങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാനുളള ദൗത്യം ആരംഭിച്ചിരിക്കുകയാണ്. പ്രാദേശികതയെയും ആഗോളതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആത്മനിര്‍ഭര്‍ ഭാരത്. ലോകത്തിന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ശക്തി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതുറപ്പാക്കുന്നു, മോദി പറഞ്ഞു.

കോവിഡ് നമ്മുടെ പോരാട്ടവീര്യത്തേയും പൊതുജനാരോഗ്യ സംവിധാനത്തേയും സാമ്പത്തികവ്യവസ്ഥയേയും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2020 തുടങ്ങിയപ്പോള്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് ആരും ചിന്തിച്ചുപോലുമില്ല. മനുഷ്യകേന്ദ്രിതമായ വികസനം സംബന്ധിച്ച പുതിയ മനോനിലയാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

ആഗോള വിതരണ ശൃംഖല വികസിപ്പിക്കാനുളള തീരുമാനം വിലയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കരുത്, മറിച്ച് വിശ്വാസത്തിലൂന്നിയായിരിക്കണമെന്ന് ഈ മഹാമാരി ലോകത്തിന് കാണിച്ചുതന്നു. കമ്പനികള്‍ ഇപ്പോള്‍ വിശ്വാസ്യതയും നയസ്ഥിരതയും കൂടി കണക്കിലെടുത്തുതുടങ്ങി. ഇന്ത്യ ഈ ഗുണങ്ങളെല്ലാമുളള രാജ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlight:1.3 billion Indians have embarked on one mission to make an 'Aatmanirbhar Bharat' says PM Modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented