
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
ന്യൂഡല്‍ഹി: വെള്ളിയാഴ്ച മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,17,100 കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് രോഗികള്‍ പതിനായിരം പിന്നിട്ട് എട്ടു ദിവസത്തിനുള്ളിലാണ് ഈ കുതിച്ചുചാട്ടം. ഒമിക്രോണ്‍ ഉള്‍പ്പടെയുള്ള വകഭേദങ്ങളുടെ വ്യാപനമാണ് കോവിഡ് തരംഗത്തിന് സമാനമായ നിലയിലേക്ക് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. പത്ത് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 3000 കടന്നിട്ടുണ്ട്. 26 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഓരോ ദിവസവും കൂടുതല്‍ പേരിലേക്ക് ഒമിക്രോണ്‍ എത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 304 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് മാസത്തിന് ശേഷമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3.52 കോടി പിന്നിട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..