ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ എത്രത്തോളം തുടരണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ എന്ത് മാനദണ്ഡമാണ് ഉപയോഗിക്കുന്നതെന്ന് അറിയാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് സോണിയ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'മെയ് 17 ന് ശേഷം, എന്ത്, എങ്ങനെയെന്നും ലോക്ക്ഡൗണ്‍ എത്രനാള്‍ തുടരണമെന്ന് തീരുമാനിക്കാനും സര്‍ക്കാര്‍ എന്ത് മാനദണ്ഡമാണ് ഉപയോഗിക്കുന്നതെന്നും സോണിയ ഗാന്ധി യോഗത്തില്‍ ചോദിച്ചു. മൂന്നാം ഘട്ട ലോക്ക്ഡൗണിന് ശേഷം എന്ത് സംഭവിക്കുമെന്ന് അറിയേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൊറോണ വൈറസിന്റെ ആഘാതം സോണിയ ഗാന്ധി ചര്‍ച്ച ചെയ്യുകയും പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സ്വീകരിച്ച നടപടികള്‍ വിലയിരുത്തുകയും ചെയ്തു. യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. 

വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങളെക്കുറിച്ചും അവരെ തിരിച്ചെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും യോഗത്തില്‍ ചെയ്തു. 

Content Highlights: ‘What will happen after lockdown 3.0?’ Sonia Gandhi, Manmohan Singh question govt