കൊല്‍ക്കത്ത: 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണം രഹസ്യാന്വേഷണ വീഴ്ചയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്ലപ്പെട്ട സൈനികരോടുള്ള ആദരവിന്റെ ഭാഗമായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു.
എന്ത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കാത്തെന്നും രാഷ്ട്രീയ നേതാക്കള്‍ മരിച്ചാല്‍ ദുഃഖമാചരിക്കില്ലേയെന്നും അവര്‍ ചോദിച്ചു. ദേശീയ ബഹുമതിയുടെ ഭാഗമായി കുറഞ്ഞപക്ഷം ജീവത്യാഗം ചെയ്ത സൈനികര്‍ക്കായി 72 മണിക്കൂര്‍ ദുഃഖാചരണം നടത്തണം. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മുന്‍നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കണം. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഒരു പദ്ധതി ഉദ്ഘാടനം ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നും മമത പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലി എന്താണെന്നും മമത ചോദ്യം ചെയ്തു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള താത്പര്യം ഞങ്ങള്‍ക്കുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്തെടുക്കുകയാണ്. എങ്ങനെ ഇത്രയധികം ജവാന്മാര് കൊല്ലപ്പെടാനിടയായി. ഭീകരവാദികള്‍ വരുന്നത് സംബന്ധിച്ച് ഒരു വിവരവും എങ്ങനെ ലഭിക്കാതെ പോയി. തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്റേത് മാത്രമല്ല. ജനങ്ങളുടേതാണ് ചോദ്യമെന്നും അവര്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ ഇതൊരു രഹസ്യാന്വേഷണ പരാജയമാണ്. എനിക്കറിയുന്ന നിരവധി സൈനികരുമായി ഞാന്‍ സംസാരിച്ചു. രഹസ്യാന്വേഷണപരാജയമാണെന്ന് അവരെല്ലാം ഉറപ്പിച്ചു പറയുന്നു. എന്തുക്കൊണ്ട് ഇത്രയധികം വാഹനങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചുവെന്നും മമത ചോദിച്ചു.
സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് സൂക്ഷമമായ അന്വേഷണം വേണം. മറ്റു സൈനികര്‍ക്ക് ആത്മവീര്യം നല്‍കുന്നതിന് ശക്തമായ നടപടിയെടുത്തേ തീരൂവെന്നും അവര്‍ ആവശ്യപ്പെട്ടു.
Content Highlights: 'What Was The National Security Adviser Doing?' Mamata Banerjee on Pulwama Attack