ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലും ചൂടില്‍ മരിച്ചവരുടെ എണ്ണം ബുധനാഴ്ച 1200 കടന്നു. ബുധനാഴ്ചമാത്രം രണ്ടു സംസ്ഥാനങ്ങളിലുമായി മരിച്ചവരുടെ എണ്ണം 87 ആണ്. 50പേര്‍ക്ക് ഗുരുതരമായി സൂര്യാഘാതമേല്‍ക്കുകയും ചെയ്തു.

ആന്ധ്രയിലെയും തെലങ്കാനയിലെയും വിവിധ സ്ഥലങ്ങളില്‍ ബുധനാഴ്ച 42-നും 47-നും ഡിഗ്രി സെല്‍ഷ്യസിനിടയിലാണ് ചൂട് രേഖപ്പെടുത്തിയത്. അടുത്ത 48 മണിക്കൂറിലും ഇതേതരത്തില്‍ ചൂടും ഉഷ്ണക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.