മോഗ: ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ ബസ്സില്‍നിന്ന് ചാടിയ ഒന്‍പതാം ക്ലാസുകാരി മരിച്ച സംഭവത്തിന് പിന്നാലെ പഞ്ചാബിലെ മോഗ ജില്ലയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഭര്‍ത്താവിന്റെ സുഹൃത്തുക്കളടക്കം 11 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി പോലീസിന് പരാതി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ പകര്‍ത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പഞ്ചാബിലെ മോഗ ജില്ലയില്‍ ബലാത്സംഗം ശ്രമത്തിനിടെ ബസ്സില്‍നിന്ന് വീണ പെണ്‍കുട്ടി വ്യാഴാഴ്ച മരിച്ചിരുന്നു. പെണ്‍കുട്ടിയെ അക്രമികള്‍ ബസ്സില്‍നിന്ന് വലിച്ചെറിഞ്ഞുവെന്നാണ് കുടുംബം ആരോപിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ കുടുംബത്തിന്റേതാണ് ബസ്. ബസ്സുടമകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.