ന്യൂഡല്‍ഹി:   രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന പ്രതിപക്ഷ ആരോപണം തള്ളി കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അങ്കടി. വിമാനത്താവളങ്ങളിലും ട്രെയിനുകളിലും നല്ല തിരക്കാണ്, ആളുകള്‍ വിവാഹം കഴിക്കുന്നു, ഇതെല്ലാം കാണിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നാണ്-മന്ത്രി പറഞ്ഞു.

സാമ്പത്തിക മുരടിപ്പ് എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴും സംഭവിക്കുന്നതാണ്. എന്നാല്‍ വളരെ പെട്ടെന്ന് അത് തിരിച്ചുകയറാറുണ്ട്. ചില ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായ മോശമാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കമ്മീഷന്‍ ചെയ്യാന്‍ ഒരുങ്ങുന്ന തുണ്ട-ഖുര്‍ജ കിഴക്കന്‍ ചരക്ക് ഇടനാഴിയുടെ പരിശോധനയ്ക്കായി എത്തിയതായിരുന്നു മന്ത്രി. 

Content Highlights: some people are trying to malign the image of Prime Minister Narendra Modi: says minister