ഭുവനേശ്വര്‍: കടലിലേക്ക് മാലിന്യങ്ങളൊഴുക്കിയതിന് ഒഡിഷയിലെ പുരിയില്‍ 60 ഹോട്ടലുകള്‍ അടപ്പിച്ചു. ദേശീയ ഗ്രീന്‍ ട്രിബ്യൂണിന്റെ നിബന്ധനകള്‍ പലതവണ പാലിക്കാത്തതിനാണ് ഒഡിഷ മലിനീകരണ ബോര്‍ഡ് നടപടിയെടുത്തത്. 

അതുകൂടാതെ പുരിയിലെ ഇരുന്നൂറിലധികം ഹോട്ടലുകള്‍ക്ക് മലീനികരണ ബോര്‍ഡ് അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. ഇതിനെതിരെ ഹോട്ടല്‍ അസോസിയേഷനുകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബോര്‍ഡിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. 

കഴിഞ്ഞവര്‍ഷം ഹോട്ടലുകള്‍ അടച്ചുപൂട്ടിക്കാനുള്ള ശ്രമം ഉന്നതര്‍ ഇടപെട്ട് പരാജയപ്പെടുത്തിയിരുന്നു. ഗംഗയിലേക്ക് മലിനജലം ഒഴുക്കിയതിന് ഉത്തരഖണ്ഡിലെ ഹരിദ്വാരില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ സര്‍ക്കാര്‍ അടപ്പിച്ചത് ഇന്നലെയാണ്.