ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള പണപ്പെരുത്തിന് കാരണക്കാരന്‍ ഒരേയൊരു വ്യക്തിയാണെന്ന് രാഹുല്‍ പറഞ്ഞു.

പെട്രോള്‍ വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്തിയ രാഹുല്‍ രാജ്യത്തെ ഉയര്‍ന്ന പണപ്പെരുത്തിന്റെ പ്രധാന കാരണം ഇതാണെന്നും ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

'റെക്കോര്‍ഡ് ഭേദിച്ചുള്ള പണപ്പെരുത്തിന് ഉത്തരവാദി പെട്രോള്‍ വിലയാണ്. റെക്കോര്‍ഡ് ഭേദിച്ചുള്ള പെട്രോള്‍ വിലക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്. എല്ലാ മോശം റെക്കോര്‍ഡുകളുടേയും ഉത്തരവാദി ഒറ്റ വ്യക്തിയാണ്', രാഹുല്‍ ട്വീറ്റ് ചെയ്തു.

പെട്രോള്‍ വില രാജ്യത്തെ റെക്കോര്‍ഡ് നിരക്കില്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.