ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികളോട് മൃഗങ്ങളേക്കാള്‍ മോശമായി പെരുമാറുന്നുവെന്ന സുപ്രീം കോടതിയുടെ പരാമര്‍ശത്തിന് പിറകെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍. തലസ്ഥാനത്തെ നിലവിലെ സാഹചര്യത്തിന് ആം ആദ്മി സര്‍ക്കാരിനെ പഴിച്ച ഗൗതം ഗംഭീര്‍, കോവിഡ് വ്യാപനം തടയുന്നതിനെതിരായ നടപടികള്‍ സ്വീകരിക്കുന്നതിനേക്കാള്‍ കെജ്രിവാളിന് മറ്റുള്ളവര്‍ക്കുമേല്‍ പഴിചാരുന്നതിലാണ് കൂടുതല്‍ താല്പര്യമെന്ന് ആരോപിച്ചു.
'പരസ്യ കാമ്പെയ്‌നുകള്‍ പരാജയപ്പെട്ടു. പഴി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും പരിശോധനകള്‍ക്കും ആപ്പുകള്‍ക്കും. അടുത്തതായി സുപ്രീം കോടതിയെ പഴിചാരും. ആവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുക, കാരണം മുഖ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കില്ല', ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.
കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുളള തീരുമാനം ഡല്‍ഹി നിവാസികളെ സംബന്ധിച്ച് മരണ വാറന്റ് പോലെയാണെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു.
'എല്ലാം തുറക്കാനുളള തീരുമാനം ഡല്‍ഹിക്കാരെ സംബന്ധിച്ച് മരണ വാറന്റ് പോലെയാണ്. വീണ്ടും വീണ്ടും ചിന്തിക്കാന്‍ ഞാന്‍ ഡല്‍ഹി സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ്. ഒരു തെറ്റായ ചലനം എല്ലാം ഇല്ലാതാക്കും.'
മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണ്. ജൂലായ് അവസാത്തോടെ ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 5.5 ലക്ഷമായി ഉയരുമെന്നാണ് കരുതുന്നതെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് നേരിടാനുള്ള സംവിധാനങ്ങള്‍ ഡല്‍ഹിക്കില്ലെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
BEWARE DELHI!
Ad campaigns have failed! Centre, Neighbouring States, Hospitals, Testing, Apps have been blamed!
Next SC will be blamed. Step out only if needed because CM will not take responsibility! #SCSlamsDelhiGovt #DelhiCollapsing https://t.co/lpLFOSK1K0— Gautam Gambhir (@GautamGambhir) June 12, 2020
Content Highlights:'Next SC will be blamed'; Gautam Gambhir slams Kejriwal