ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.  

ധൈര്യവും ത്യാഗവും പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമാണെന്നും പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. 

നേരത്തെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയും  രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചിരുന്നു.  പള്ളിതകര്‍ത്തുകൊണ്ട് ക്ഷേത്രം നിര്‍മിക്കുന്നതിനെ അംഗീകരിക്കുന്നില്ല. പക്ഷെ, ക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നുവെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. 

Content Highlights: 'May it become an occasion of national unity': Priyanka Gandhi on Ram temple bhoomi pujan