ന്യൂഡല്‍ഹി:  രാജ്യത്തിന്റെ കര, വ്യോമ, സമുദ്ര അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. ലഡാക്കിലടക്കം അതിര്‍ത്തി വിഷയത്തില്‍ ചൈനയുമായുള്ള ഉരസല്‍ തുടരുന്നതിനിടയിലാണ് ബിപിന്‍ റാവത്തിന്റെ അഭിപ്രായ പ്രകടനം.

ലഡാക്കില്‍ സംഘര്‍ഷാവസ്ഥയിലാണെന്നും അതിനേ മുന്‍നിര്‍ത്തി, ടിബറ്റില്‍ ചില വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യവും അവരുടെ തന്ത്രപരമായ താല്‍പര്യത്തെ അടിസ്ഥാനമാക്കി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വടക്കന്‍ അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ സ്ഥിതിഗതികള്‍ മാറ്റാനുള്ള ചൈനയുടെ ശ്രമത്തിനെതിരെ കരയിലും കടലിലും ആകാശത്തിലും വലിയ തോതിലുള്ള തയ്യാറെടുപ്പുകള്‍ക്ക് നിര്‍ബന്ധിതമായെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: ‘High levels of preparation underway on land, sea and air’: CDS Bipin Rawat amid standoff with China