ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം നുണ പറയാനും പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനുമുള്ളതാണെന്ന് രാഹുല്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. 

ഏതാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം?  നുണകള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കുമുള്ള രഹസ്യ മന്ത്രാലയം- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

കഴിഞ്ഞ ദിവസവും കേന്ദ്രത്തിനെതിരെ രാഹുല്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.  കോവിഡിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും ശേഷവും നിശബ്ദമായിരിക്കുന്നത് ആരാണെന്ന് രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു ശനിയാഴ്ച രാഹുല്‍ വിമര്‍ശനമുയര്‍ത്തിയത്.