(സുക്മ)ഛത്തീസ്ഗഢ്: മാവോവാദി ആക്രമണത്തില്‍ 9 ജവാന്മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്തരാം പ്രദേശത്ത് വച്ച് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം സ്‌ഫോടന നടത്തി തകര്‍ക്കുകയായിരുന്നു.

ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 3 പേരുടെ നില അതീവ ഗുരുതരമാണ്. സിആര്‍പിഎഫ് 212 ബറ്റാലിയനിലെ ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റ് സംഘം ബോംബെറിയുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ആന്റി നക്‌സല്‍ ഓപ്പറേഷന്‍സ് ഡിജിപി ഡി.എം.അവാസ്തി അറിയിച്ചു.

സൈനികരും മാവോയിസ്റ്റുകളും തമ്മില്‍ കാലങ്ങളായി ഏറ്റുമുട്ടലുകള്‍ നടക്കുന്ന സ്ഥലമാണ് സുക്മ.  കഴിഞ്ഞ വര്‍ഷം രണ്ട് ആക്രമണങ്ങളിലായി 36 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമാണ് സുക്മ. 

content highlights:  9 personnel of CRPF lost their lives in an IED blast by Naxals