ന്യൂഡല്‍ഹി:  ഒന്നിച്ച് മോഷണത്തിന് പുറപ്പെട്ടപ്പോള്‍ അറിയില്ലായിരുന്നു അവരിലോരാള്‍ക്ക് വ്യത്യസ്തമായ മറ്റൊരു പദ്ധതിയുണ്ടെന്ന്. മോഷ്ടിക്കാന്‍ കണ്ടു വെച്ച ഭാഗത്ത് സിസിടിവി ക്യാമറ ഉണ്ടെന്ന് അറിയാതെ മോഷ്ടാക്കളിലൊരാള്‍ ചെയ്ത ഫ്രീക്കന്‍ ചുവടുകള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.  

ഡല്‍ഹിയില്‍ നിറയെ വ്യാപാര സ്ഥാപനങ്ങളുള്ള സ്ഥലത്ത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രാത്രി കടകളെല്ലാമടച്ചതിനു ശേഷമാണ് മോഷണശ്രമം നടന്നത്. 

കടയുടെ ഭാഗത്തേക്കുള്ള വഴിയിലേക്ക് അയാള്‍ കടന്നുവരുന്നത് തന്നെ ഒരു സിനിമാ നായകന്റെ ചുവട് വെയ്പുമായാണ്. തുടര്‍ന്ന് കട്ടഫ്രീക്കന്‍ സ്റ്റൈലില്‍ ഡാന്‍സായി. അയഞ്ഞ ട്രൗസറും ബട്ടണിടാത്ത ഷര്‍ട്ടും കഴുത്തിലൊരു ടൗവലും... നല്ല അസല്‍ ബോളിവുഡ് ഹീറോ.

തുടര്‍ന്ന് കൂട്ടാളിയുമൊന്നിച്ച് മുഖം മറച്ചാണ് അടച്ചിട്ട കടയിലേക്ക് നീങ്ങുന്നത്. പിന്നീടുള്ള ക്യാമറാ ദൃശ്യങ്ങളില്‍ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിക്കുന്നത് കാണാം. ഇവരുടെ കൂട്ടത്തിലുള്ള ഒരാള്‍കൂടി വഴിയിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. 

Content Highlights:  Delhi Thief Shakes a Leg Before Breaking Into Shops