പട്‌ന: സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ച ബിഹാര്‍ മുന്‍മന്ത്രിയെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. മുന്‍മന്ത്രി ഇജാസ്-ഉള്‍-ഹഖിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രാഘവേന്ദ്രകുമാര്‍ എന്നയാളെ അറസ്റ്റുചെയ്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പരിക്കേറ്റ ഹഖ് സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്. കുത്താനുപയോഗിച്ച ആയുധവും ഹഖില്‍നിന്ന് മോഷ്ടിച്ച തോക്കുമായി ബോജ്പുര്‍ ജില്ലയില്‍നിന്നാണ് രാഘവേന്ദ്ര പിടിയിലായത്. ഹഖ് സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചപ്പോള്‍ രക്ഷപ്പെടാന്‍വേണ്ടിയാണ് കുത്തിയതെന്ന് ഇയാള്‍ മൊഴിനല്‍കി. ഹഖുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളയാളാണ് രാഘവേന്ദ്ര. റാബ്രിദേവി മന്ത്രിസഭയിലെ മന്ത്രിയായിരുന്നു ഹഖ്.