ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളില്‍ അതിവേഗം പടരുന്ന സാഹചര്യത്തില്‍ നഗരങ്ങള്‍ മാത്രമല്ല, ഗ്രാമങ്ങളും ദൈവത്തിന്റെ കാരുണ്യത്തിലാണ് നിലനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

'നഗരങ്ങള്‍ക്ക് പിന്നാലെ, ഇപ്പോള്‍ ഗ്രാമങ്ങളും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു ' - രാഗുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തയ്ക്ക് ഒപ്പമാണ് രാഹുലിന്റെ ട്വീറ്റ്. 

നേരത്തെ കോവിഡ് വ്യാപനത്തിനും ലോക്ഡൗണിനും ഇടയില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നതിനെതിരേയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തിനാവശ്യം ഓക്‌സിജനാണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

Content Highlights: "After Cities, Villages In God's Hands Now": Rahul Gandhi On Covid Surge