ന്യൂഡല്‍ഹി: മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 21 കോടി രൂപ വിലമതിക്കുന്ന 43 കി.ഗ്രാം സ്വര്‍ണം റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കാറിന്റെ അടിയില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലുള്ള സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയത്. 

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഉള്ളില്‍ മൂന്ന് രഹസ്യ അറകള്‍ തയ്യാറാക്കി സൂക്ഷിച്ച നിലയിലുള്ള സ്വര്‍ണം പിടികൂടിയത്. 18 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവിലാണ് 260 വിദേശ നിര്‍മിത സ്വര്‍ണബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തത്. സ്വര്‍ണം കടത്താനുപയോഗിച്ച വാഹനം നേരത്തേയും കള്ളക്കടത്തിന് ഉപയോഗിച്ചുവെന്ന് പോലീസ് കണ്ടെത്തി. 

കോവിഡ് ലോക്ക്ഡൗണിലും മണിപ്പുര്‍ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സ്വര്‍ണക്കടത്ത് വ്യാപകമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 33 കോടി രൂപയുടെ 67 കിലോഗ്രാം സ്വര്‍ണമാണ് മ്യാന്‍മാര്‍ സെക്ടരിലെ ഗുവഹാത്തി സോണലില്‍ നിന്നുമാത്രം പിടികൂടിയത്. 

Content Highlights: ₹ 21-Crore Gold Biscuits Found In Car After 18-Hour Search In Manipur