ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ബുക്കിങിനു വേണ്ടിയുള്ള ഏകീകൃത സംവിധാനമായ കോവിന്‍ പോര്‍ട്ടലിനു വേണ്ടി 20 രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സംഘവും കോവിന്‍ പോര്‍ട്ടലിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ 20 രാജ്യങ്ങളാണ് വാക്‌സിന്‍ വിതരണത്തിനായി കോവിന്‍ പോര്‍ട്ടലില്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയത്. - അമിത് മാളവ്യ പറഞ്ഞു. 

കേന്ദ്ര ആരോഗ്യമന്ത്രാലയം, കേന്ദ്ര വിദേശകാര്യമന്ത്രാലയം എന്നിവര്‍ ചേര്‍ന്ന് ജൂണ്‍ 30ന് കോവിന്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. യുഎഇ, വിയറ്റ്‌നാം, പെറു, മെക്‌സിക്കോ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ കോവിന്‍ പോര്‍ട്ടലിന്റെ സാങ്കേതികത സ്വീകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചതായാണ് അമിത് മാളവ്യ വ്യക്തമാക്കുന്നത്.

Content Highlights: '20 Nations Interested In Adopting CoWIN': Amit Malviya Hits Out At Rahul Gandhi & Lobby