ന്യൂഡൽഹി: രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ തുടരുമ്പോള്‍ ദേശീയപാത നിര്‍മ്മാണം തുടരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. റോഡ് പണികളിലൂടെ തൊഴിൽ നൽകി തത്കാലത്തേക്ക് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനും ലക്ഷ്യമിടുന്നുണ്ട്.
ഹൈവേ നിര്‍മ്മാണ പദ്ധതികള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് സംസ്ഥാനസര്‍ക്കാരുകളുമായി ആലോചനകള്‍ നടക്കുന്നുണ്ടെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.
ഹൈവേ പണികള്‍ക്കിടയില്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഗതാഗതം ഭാഗികമായോ മുഴുവനായോ നിര്‍ത്തിവെക്കേണ്ടി വരുന്ന അവസ്ഥ. എന്നാല്‍ ലോക്ക്ഡൗണില്‍ ഇത്തരം പണികള്‍ ഏറ്റെടുക്കുന്നത് ഗതാഗത തടസ്സങ്ങള്‍ക്കിടയാക്കില്ല. മാത്രവുമല്ല പല സ്ഥലങ്ങളിലായി കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഇതിലൂടെ ഉറപ്പു വരുത്താനാവും.
"കുടിയേറ്റ തൊഴിലാളികളെ ഹൈവേ നിര്‍മ്മാണ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്ന കാര്യം ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. അതേസമയം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാവണം പ്രവര്‍ത്തിക്കേണ്ടത്", നിതിന്‍ ഗഡ്കരി പറയുന്നു.
"റോഡ് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. കൊറോണ വൈറസ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുള്ള ഹൈവേ പദ്ധതികള്‍ ഏറ്റെടുത്ത് പണി തുടങ്ങാവുന്നതാണ്. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ചിലയിടങ്ങളില്‍ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ നല്‍കിയിട്ടില്ല. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്", ഗഡ്കരി പറഞ്ഞു.
നാട്ടിലേക്ക് പോകാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയിലും സമാനമായ സംഭവം കഴിഞ്ഞ ദിവസമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
"സംസ്ഥാനസര്‍ക്കാരുകളില്‍ നിന്ന് സമ്മതം ലഭിച്ചാല്‍ ഉടന്‍ തന്നെ ഹൈവേ പദ്ധതികള്‍ പുനരാരംഭിക്കുന്നതുമായി മുന്നോട്ടു പോകും. എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും പാലിച്ചു കൊണ്ടു തന്നെ", ഗഡ്കരി കൂട്ടിച്ചേര്‍ത്തു
content highlights: Gadkari plans to convert lockdown into an opportunity for highway work and employement for migrants
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..