യനാട്ടിലെ 283 ആദിവാസി കോളനിയില്‍ നിന്നും 16 നും 90 നും ഇടയില്‍ പ്രായമുള്ള 4512 ആദിവാസികള്‍ അക്ഷരലോകത്തേക്ക് കാല്‍വെക്കുകയാണ്. സംസ്ഥാന സാക്ഷരതാ മിഷന്റെ പ്രത്യേക ആദിവാസി സാക്ഷരതാ പദ്ധതിയാണ് ഇതിന് പിന്തുണയായത്. ഇരുളില്‍ വഴിതിരഞ്ഞ ഇവരെഴുതുന്നത് ഇനി പുതിയ പാഠങ്ങളാണ്.

ഒരു പ്രഖ്യാപനം കൊണ്ട് നൂറുശതമാനം സാക്ഷരരായവരാണ് കേരളീയര്‍. തൊണ്ണൂറുകളില്‍ പടര്‍ന്ന് കത്തിയ സാക്ഷരതാ പ്രസ്ഥാനത്തിന് പോലും വയനാടിന്റെ ആദിവാസി കോളനികളില്‍ അന്ന് വെളിച്ചമെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. റാന്തലുകളുടെ അരണ്ട വെളിച്ചത്തില്‍ അന്ന് അറിവിന്റെ അക്ഷരം നുകരാന്‍ എത്തിയത് ആദിവാസികളില്‍ ചിലര്‍ മാത്രമായിരുന്നു. അജ്ഞതയുടെ ഇരുളില്‍ അന്ധരായിപ്പോയ മുന്‍തലമുറകളുടെ വഴിയില്‍ നിഴലായി സഞ്ചരിക്കുകയായിരുന്നു പുതിയ തലമുറയിലെ കുട്ടികളും. നാട്ടിന്‍പുറത്തെ ഗ്രന്ഥശാലകളില്‍ നിന്നും ചായക്കടയിലെ പത്രങ്ങളില്‍ നിന്നും ബാര്‍ബര്‍ ഷോപ്പിലെ മാസികകളില്‍ നിന്നുമെല്ലാം അകന്ന് തന്റേതായ പരിമിതികള്‍ നിറഞ്ഞ ലോകേത്തക്ക് ഇതുവരെയും മുഖംമറച്ച് നില്‍ക്കുകയായിരുന്നു  വയനാട്ടിലെ അക്ഷരമറിയാത്ത അനേകം ആദിവാസി തലമുറകള്‍. 

wayanad tribal

സംസ്ഥാനത്തിലെ ഏറ്റവും കൂടുതല്‍ പട്ടിക വര്‍ഗ്ഗക്കാര്‍ അധിവസിക്കുന്ന ജില്ലയില്‍ 25605 ആദിവാസികളായ സ്ത്രീകള്‍ക്ക് അക്ഷരം എഴുതാനും വായിക്കാനും അറിയില്ല എാണ് ഔദ്യോഗിക കണക്കുകള്‍. പുരുഷന്മാരില്‍ 23481 പേര്‍ നിരക്ഷരരാണ്. കേരളത്തിലെ ആകെ ആദിവാസി ജനസംഖ്യയുടെ 37.36 ശതമാനമാണ് വയനാട് ജില്ലയില്‍ താമസിക്കുന്നത്. ജില്ല രൂപീകരണത്തിന്റെ 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അജ്ഞതയുടെ ഈ കണക്കുകള്‍ ആരെയും ഞെട്ടിക്കും. 36135 കുടുംബങ്ങളിലായി 152808 ആദിവാസികളാണ് അവഗണനയുടെ ബലിയാടായി കാലം കഴിച്ചിരുന്നത്. ഈ സാഹചര്യത്തില്‍  നിന്നും സംസ്ഥാന സാക്ഷരതാ മിഷന്റെ പരിശ്രമത്തില്‍ വയനാട് ജില്ലയിലെ  ആദിവാസി സാക്ഷരതാ പദ്ധതിയിലൂടെ 5,283 ആദിവാസികള്‍ അക്ഷരലോകത്തേക്ക് കാല്‍വെച്ചു.1649 പുരുഷന്‍മാരും 3,634 സ്ത്രീകളുമാണ് മാസങ്ങള്‍ നീണ്ട പരിശ്രമം കൊണ്ട് അറിവിന്റെ വെളിച്ചത്തിലേക്ക് നടന്നത്‌. 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 283 ആദിവാസി കോളനികളിലാണ് സാക്ഷരതാ പദ്ധതി നടപ്പിലാക്കിയത്. 

പ്രായം തോറ്റ ക്ലാസ്സ്മുറി

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ അമ്പലക്കുന്ന് കോളനിയിലെ തൊണ്ണൂറുകാരി മാക്കയാണ് മുതിര്‍ന്ന പഠിതാവ്. വെങ്ങപ്പള്ളി ലാന്റ്‌ലെസ് കോളനിയിലെ കറുത്ത, തിരുനെല്ലി ഗുണ്ഡികപ്പറമ്പ് കോളനിയിലെ കാളന്‍ പൂതാടി കോട്ടക്കുന്ന് കോളനിയിലെ കുങ്കിയമ്മ, പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയിലെ കെമ്പി, മാനന്തവാടി പൊലമൊട്ടം കോളനിയിലെ പാറു, തവിഞ്ഞാല്‍ ചമ്പോടന്‍ക്കുന്ന് കോളനിയിലെ കപ്പന്‍, മുള്ളന്‍കൊല്ലി ഇരിപ്പോട് കോളനിയിലെ കാളന്‍, പൊഴുതന അച്ചൂര്‍ കോളനിയിലെ ശാന്ത എന്നിവരാണ് 80 വയസ്സ് കഴിഞ്ഞ മറ്റ് പഠിതാക്കളില്‍ ചിലര്‍. പടിഞ്ഞാറത്തറ ചല്‍ക്കാരക്കുന്ന് കോളനിയിലെ പതിനാറുകാരി ലക്ഷ്മിയാണ് പ്രായം കുറഞ്ഞ പഠിതാവ്. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, അസിസ്റ്റന്റ് ഡയറക്ടര്‍ കെ അയ്യപ്പന്‍ നായര്‍, വയനാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ലീന എിവരുടെ നേതൃത്വത്തില്‍ പദ്ധതി കുറ്റമറ്റരീതിയില്‍ മുേന്നറി.സാക്ഷരതാ പ്രവര്‍ത്തകര്‍, പഞ്ചായത്ത് കോ-ഓഡിനേറ്റര്‍മാര്‍, പ്രേരക്മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, ഊരുകൂട്ടം മൂപ്പന്‍മാര്‍, പ്രമോട്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എിവരെല്ലാം പ്രത്യേക സാക്ഷരതാ പദ്ധതിയുടെ ചാലകശക്തിയായി മാറി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കോളനികളില്‍ അറിവിന്റെ വെളിച്ചമെത്തിക്കുതിനായി മുന്നിട്ടിറങ്ങി.
 

wayanad tribal

ഇരുളിന്റെ കൂടാരം

വയനാട്ടിലെ ആദിവാസി മാതാപിതാക്കളുടെ നിരക്ഷരത കുട്ടികളെയുമാണ് ബാധിച്ചത്. പൊതുസമൂഹത്തില്‍ നിന്നും ഏറെ വ്യതസ്തമായി  ആദിവാസി കുട്ടികള്‍ക്കിടയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള  കൊഴിഞ്ഞ് പോക്ക് ഇവിടെ  കൂടുതലാണ്.പ്രാഥമിക വിദ്യലയങ്ങളില്‍ പഠിച്ചവര്‍ ഹൈസ്‌കുള്‍ തലത്തില്‍ പ്രവേശനത്തിന് എത്തുന്നത് കാല്‍ഭാഗം മാത്രമാണ്.നാലാം ക്‌ളാസ് പഠനം പൂര്‍ത്തിയാവുതിന് മുമ്പ് തന്നെ മാതാപിതാക്കള്‍ ഇവരെ കൃഷിയിടത്തില്‍ പണിക്ക് പറഞ്ഞുവിടുു. കര്‍ണ്ണാടകയിലെ ഇഞ്ചിപ്പാടങ്ങളില്‍ പണിചെയ്യുന്ന നൂറുകണക്കിന് കുട്ടികള്‍ ഇതിന് മാപ്പുസാക്ഷികളാണ്. വീട്ടിലെ ദാരിദ്ര്യത്തിന് പരിഹാരം കാണാനാണ് മിക്ക കുട്ടികളും ചെറിയ പ്രായത്തിലെ ജോലി ഭാരം തലയിലേന്തുന്നത്.പെണ്‍കുട്ടികള്‍ പലരും വീട്ടുവേലയ്ക്കാണ് പോകുന്നത്. ജില്ലയ്ക്ക് അകത്തും പുറത്തുമായി വീട്ടുജോലിക്കായി പോകുന്ന നിരവധി പെണ്‍കുട്ടികള്‍ വര്‍ഷങ്ങളായി അന്യ ഗൃഹങ്ങളില്‍ കാലം കഴിച്ചുകൂട്ടുന്നുു.

ഇതിനിടയില്‍ വിവാഹവും നല്ല വസ്ത്രധാരണവും ഇവര്‍ക്ക് സ്വപ്നം മാത്രമാണ്. എണ്ണമറ്റ പീഢനങ്ങളും ഇത്തരം വീടുകളില്‍ നിന്നും ആദിവാസി പെണ്‍കുട്ടികള്‍ക്ക് സഹിക്കേണ്ടി വരുന്നു. പഠനത്തില്‍ പിന്നാക്കം പോകുന്നതിനാല്‍ തൊഴിലിടങ്ങളിലേക്ക് മടങ്ങുന്ന ആണ്‍കുട്ടികളുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടുകയാണ്. ഇതിന്റെയെല്ലാം ബാക്കിപത്രമാണ് കോളനിയിലെ നിരക്ഷരത. പലവിധ കാരണങ്ങളാല്‍ അജ്ഞതയുടെ ഇരുളില്‍ ഒളിച്ചവര്‍. ഇവരെ കൂടി പങ്കാളിയാക്കുന്ന സാക്ഷരതാ പഠന പദ്ധതിയാണ് ഇവിടെ മാറ്റത്തിന് വഴിതെളിയിക്കുന്നത്.

contnet highlights: In Depth, Wayanad Tribal Colony, Literacy