ഫാല്‍ ഇടപാടിനെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷയുദ്ധം മുറുകുകയാണ്. ഇടപാട് റദ്ദാക്കുകയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വിഷയം ജെപിസി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറയുന്നു. മൗനത്തോളം അധികാരത്തെ ഉറപ്പിക്കാന്‍ പറ്റുന്ന മറ്റൊരായുധം ഇല്ലെന്ന് തോന്നിപ്പിക്കുംവിധമാണ് റഫാലിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ശബ്ദതയെന്ന് വിലയിരുത്തലുകള്‍ വരുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദിന്റെ പരാമര്‍ശത്തോടെ മുറുകിയ ഭരണപ്രതിപക്ഷ വാക്‌പോര് ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായി ഫ്രാന്‍സ്. അങ്ങനെ വിവാദച്ചുഴിയില്‍ പെട്ട റഫാല്‍ ഇന്ന് ഇന്ത്യയ്ക്ക് ഒരു വിമാനം മാത്രമല്ല. കേന്ദ്രസര്‍ക്കാരിനെ വട്ടംചുറ്റിക്കുന്ന വിവാദമായി മാറിയിരിക്കുകയാണ്. റഫാല്‍ കരാറിന്റെ ഉള്ളറകളിലേക്ക്.....

എന്താണ് റഫാല്‍

rafaleഅത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളാണ് റഫാല്‍. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് ഇതിന്റെ നിര്‍മാതാക്കള്‍. നിര്‍മാണം ആരംഭിക്കുന്നത് എണ്‍പതുകളില്‍. 2001-ല്‍ ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി. നിലവില്‍ ഫ്രഞ്ച് വ്യോമ-നാവിക സേനകളും ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ വ്യോമസേനകളുമാണ് റഫാല്‍ ഉപയോഗിക്കുന്നത്.

ഇന്ത്യ വാങ്ങുന്നത്

ദ്വിവൈമാനിക റഫാല്‍ വിമാനങ്ങള്‍. നീളം 15.27 മീറ്റര്‍. മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗം. ഒറ്റപ്പറക്കലില്‍ 3700 കിലോമീറ്റര്‍വരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫസ് എന്നിങ്ങനെ ത്രിതല മിസൈല്‍ശേഷിയുമുണ്ട്. അസ്ത്ര, സുദര്‍ശന്‍ ബോംബുകള്‍, എ.ഇ.എസ്.എ. റഡാര്‍, പൈത്തണ്‍ അഞ്ച്, ഇസ്രയേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ടാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനും ശേഷി.

എന്തിന് റഫാല്‍

കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങള്‍ വ്യോമസേനയില്‍നിന്ന് മാറ്റണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സേന ആവശ്യപ്പെട്ട മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനത്തില്‍പ്പെടുന്ന റഫാല്‍ വാങ്ങാന്‍ 2012-ല്‍ യു.പി.എ. സര്‍ക്കാര്‍ തയ്യാറാകുന്നത്. അമേരിക്കയുടെ എഫ്.-16, എഫ്.-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്തസംരംഭമായ യൂറോഫൈറ്ററിന്റെ ടൈഫൂണ്‍ എന്നീ യുദ്ധവിമാനങ്ങളുമായുള്ള മത്സരത്തെ അതിജീവിച്ചായിരുന്നു ഇത്.

'ടേക്ക് ഓഫ്'

ഒന്നാം യു.പി.എ. സര്‍ക്കാരിന്റെകാലത്ത് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ആലോചന തുടങ്ങി. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ദസോള്‍ട്ടുമായി 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടം വരെയെത്തുന്നു. കരാറായില്ല.

യു.പി.എ. കാലത്തെ വ്യവസ്ഥകള്‍

 •  ഒരു വിമാനത്തിന്റെ അടിസ്ഥാനവില 526 കോടി രൂപ. പരിപാലനം, ആയുധങ്ങള്‍, വ്യോമസേനയുടെ ആവശ്യപ്രകാരമുള്ള സാങ്കേതിക വ്യതിയാനങ്ങള്‍ എന്നിവ ഒഴികെയാണിത്.
 • 18 വിമാനങ്ങള്‍ വാങ്ങും. 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റക്കരാര്‍പ്രകാരം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍.) ബെംഗളൂരുവിലെ പ്ലാന്റില്‍ നിര്‍മിക്കും.

എന്‍.ഡി.എ. വരുന്നു

modi126 എന്നത് 36 ആക്കി കുറച്ചുകൊണ്ട് മോദിസര്‍ക്കാര്‍ റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നു. 2015 ഏപ്രില്‍ പത്തിന് പാരീസില്‍വെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. കരാര്‍ ഒപ്പിടുന്നത് 2016 സെപ്റ്റംബറില്‍. ദസോള്‍ട്ടില്‍നിന്ന് സാങ്കേതികവിദ്യ വാങ്ങി മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇത് ഇന്ത്യയില്‍ നിര്‍മിക്കാനാണ് കരാര്‍.

എന്‍.ഡി.എ. കാലത്തെ കരാര്‍

വിമാനത്തിന്റെ അടിസ്ഥാനവില 670 കോടി രൂപ. സാങ്കേതികവിദ്യയടക്കം ഉപയോഗിച്ച് പൂര്‍ണസജ്ജമായ വിമാനത്തിന് 1611 കോടി രൂപ. 36 വിമാനങ്ങള്‍ക്ക് നല്‍കേണ്ടത് 58,000 കോടി രൂപ. അതില്‍ 15 ശതമാനം ഇന്ത്യ മുന്‍കൂറായി നല്‍കി. ഇതിന്റെ ഭാഗമായി ലഭിക്കുന്ന തുകയുടെ 30 ശതമാനം ഫ്രാന്‍സ് ഇന്ത്യയുടെ സൈനിക-വിമാന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും 20 ശതമാനം റഫാലിന്റെ മറ്റു ഭാഗങ്ങളുടെ ഉത്പാദനത്തിനായും നിക്ഷേപിക്കും.

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍

rahul gandhi

വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയില്‍ മൂന്നുമടങ്ങിന്റെ വര്‍ധന.

എച്ച്.എ.എല്ലിനെ ഒഴിവാക്കി, കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പുമാത്രം ഉണ്ടാക്കിയ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് മോദിയുടെ താത്പര്യമാണ്. 2015 മാര്‍ച്ച് 28-നായിരുന്നു റിലയന്‍സ് ഡിഫന്‍സ് സ്ഥാപിക്കപ്പെട്ടത്. കരാര്‍ പ്രഖ്യാപിച്ചത് ഏപ്രില്‍ 10-ന്.

 • പ്രധാനമന്ത്രി പ്രതിരോധസംഭരണ ചട്ടങ്ങള്‍ ലംഘിച്ചു. ചട്ടപ്രകാരം പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്ന് സേനാമേധാവികളുള്‍പ്പെടെ അംഗങ്ങളായ പ്രതിരോധ സംഭരണ കൗണ്‍സിലിനുമാത്രമേ ആയുധങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. 
 • സര്‍ക്കാര്‍ എച്ച്.എ.എല്ലിനെ അപകീര്‍ത്തിപ്പെടുത്തുന്നു. 

 

സര്‍ക്കാരിന്റെ മറുപടികള്‍

nirmala sitaraman

 • സാങ്കേതികവിദ്യ കൈമാറാനുള്ള വ്യവസ്ഥ മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നില്ല. കൂടാതെ ആയുധങ്ങള്‍, ലോകത്തെ ഏറ്റവും അത്യാധുനികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മീറ്റീര്‍ മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് പുതിയ വില. ദസോള്‍ട്ട്, അതിന്റെ പങ്കാളികളായ സഫ്രാന്‍ (എന്‍ജിന്‍ നിര്‍മാതാക്കള്‍), താല്‍സ് (ഇലക്ട്രോണിക് സിസ്റ്റംസ് നിര്‍മാതാവ്) എന്നിവര്‍ പ്രതിരോധ ആയുധം വാങ്ങല്‍ നയത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് സാങ്കേതികവിദ്യകള്‍ കൈമാറും.
 • യു.പി.എ. സര്‍ക്കാര്‍ അംഗീകരിച്ചതിനെക്കാള്‍ അടിസ്ഥാനവിലയില്‍ ഒന്പതുശതമാനം കുറച്ചാണ് വിമാനങ്ങള്‍ വാങ്ങുന്നത്.
 •  റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് ദസോള്‍ട്ടാണ്. സര്‍ക്കാരിന് അതില്‍ പങ്കില്ല.
 •  പാരീസില്‍വെച്ച് കരാറിലെ താത്പര്യം പ്രകടിപ്പിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്. അദ്ദേഹത്തിന്റെ സന്ദര്‍ശനം കഴിഞ്ഞ് ഒരുവര്‍ഷത്തിനുശേഷം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് കരാറിന് രൂപംനല്‍കിയത്.
 • എച്ച്.എ.എല്ലിന് വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയില്ല. വിമാനങ്ങള്‍ നിര്‍മിച്ചുനല്‍കാമെന്ന ഉറപ്പുനല്‍കാന്‍ അവര്‍ക്കുകഴിഞ്ഞില്ല. അതിനാല്‍ യു.പി. എ. സര്‍ക്കാരിന്റെ കാലത്തുതന്നെ അവര്‍ ഒഴിവാക്കപ്പെട്ടിരുന്നു.


റിലയന്‍സിന്റെ വരവ്

modi anil ambaniമോദിയും ഒളോന്ദും തമ്മില്‍ കരാര്‍ ഒപ്പിട്ട് 10 ദിവസത്തിനുശേഷം എച്ച്.എ.എല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡുമായി ദസോള്‍ട്ട് കരാറിലേര്‍പ്പെട്ടു. 2017 ഫെബ്രുവരിയില്‍ ഇരുകമ്പനികളും ചേര്‍ന്ന് ദസോള്‍ട്ട് റിലയന്‍സ് എയ്റോസ്‌പേസ് ലിമിറ്റഡ് (ഡി.ആര്‍.എ.എല്‍.) രൂപവത്കരിച്ചു.  റഫാല്‍ വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനായി ഇവര്‍ നാഗ്പുരില്‍ പ്ലാന്റ് സ്ഥാപിച്ചു.

ദസോള്‍ട്ട്

ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ വഹിക്കുന്ന മിറാഷ്-2000 എന്ന യുദ്ധവിമാനം നിര്‍മിച്ചതും ദസോള്‍ട്ട് ഏവിയേഷനാണ്. ഇന്ത്യ റഫാല്‍ വാങ്ങാനുള്ള തീരുമാനമെടുക്കുമ്പോഴും ദസോള്‍ട്ടിന് തന്നെയായിരുന്നു പ്രഥമപരിഗണന.

അനിലിനുമുമ്പേ മുകേഷ്

അനില്‍ അംബാനി കരാറിലേക്ക് വരുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ സഹോദരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി കരാറില്‍ പങ്കാളിയാകാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, 2014-ല്‍ പ്രതിരോധ, വിമാന വ്യവസായം മുകേഷ് അവസാനിപ്പിച്ചു.

സിനിമയ്ക്കും കരാര്‍

julie gayeഒളോന്ദിന്റെ പങ്കാളിയും നടിയുമായ ജൂലി ഗയേയുടെ റൂഷ് എന്റര്‍ടെയ്ന്‍മെന്റ് എന്ന സിനിമാക്കമ്പനിയുമായിച്ചേര്‍ന്ന് ഒരു സിനിമ നിര്‍മിക്കുന്നതിനുള്ള കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ഒപ്പിട്ടു. 2016 ജനുവരി 24-നായിരുന്നു അത്. സെപ്റ്റംബറില്‍ ഇന്ത്യയും ഫ്രാന്‍സും റഫാല്‍ കരാറില്‍ ഒപ്പിട്ടു. സിനിമ റിലീസ് ചെയ്ത് എട്ടാഴ്ചയ്ക്കുശേഷം നാഗ്പുരില്‍ പ്ലാന്റും സ്ഥാപിക്കപ്പെട്ടു.

വിവാദത്തിന് മൂര്‍ച്ചയേറുന്നു

റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ താത്പര്യപ്രകാരമാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദിന്റെ വെളിപ്പെടുത്തല്‍. പിന്നീട് നിലപാട് മയപ്പെടുത്തി. ഇക്കാര്യത്തില്‍ ദസോള്‍ട്ടാണ് മറുപടി പറയേണ്ടതെന്നായിരുന്നു അദ്ദേഹം ഞായറാഴ്ച പറഞ്ഞത്. എന്നാല്‍, തങ്ങളാണ് റിലയന്‍സിനെ പങ്കാളിയാക്കാന്‍ തീരുമാനിച്ചതെന്ന് ഒളോന്ദിന് മറുപടിയുമായി ദസോള്‍ട്ട് തന്നെ രംഗത്തെത്തി.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

 • പ്രതിരോധ സംഭരണച്ചട്ടം അനുസരിച്ച് പ്രതിരോധ ഇടപാടുകളുടെ ഭാഗമാകുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര പരിചയവും ശേഷിയും ഉണ്ടാകണം. അങ്ങനെയുള്ളപ്പോള്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പുമാത്രം ജനിച്ച ഒരു സ്ഥാപനത്തിന് എങ്ങനെ 'വേണ്ടത്ര പരിചയവും ശേഷിയും' ഉണ്ടാകും?
 • എച്ച്.എ.എല്ലിന് റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയില്ലെന്നാണ് കേന്ദ്രവാദം. അപ്പോള്‍ ബാലാരിഷ്ടത വിട്ടുമാറാത്ത റിലയന്‍സ് ഡിഫന്‍സിന് ആ ശേഷിയുണ്ടോ?
 •