• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

മഴവില്ലിലെ ഏഴുനിറങ്ങളെ ക്രമം തെറ്റാതെ ഓര്‍ത്തെടുക്കാന്‍ സഹായിച്ച നെമോണിക്‌സ്

Sep 22, 2020, 04:19 PM IST
A A A
Memory
X

പ്രതീകാത്മക ചിത്രം | Photo: Pixabay

മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനങ്ങള്‍ക്കിടയിലെ ഒരു വെല്ലുവിളിയാണ് പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മയില്‍ കൃത്യമായി സൂക്ഷിക്കുക എന്നത്. ഒരു കൂട്ടം പദങ്ങളെ അല്ലെങ്കില്‍ വസ്തുതകളെ ഹൃദിസ്ഥമാക്കുന്നതിലുള്ള പ്രയാസം പറയുന്നവരാണ് മിക്കവരും. ഇതിനുള്ള പരിഹാരമാണ് നെമോണിക്‌സ്.

ചെറിയ ക്ലാസുകളില്‍ പഠിച്ച VIBGYOR ഓര്‍മയില്ലേ? മഴവില്ലിലെ ഏഴുനിറങ്ങളെ ക്രമം തെറ്റാതെ ഓര്‍ത്തെടുക്കാന്‍ അന്ന് നമ്മെ സഹായിച്ച ഈ വാക്ക് നെമോണിക്‌സിന് ഒരു ഉത്തമ ഉദാഹരണമാണ്.

'നെമോണികൊസ്' എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് നെമോണിക്‌സിന് ആ പേര് കിട്ടിയത്. ഓര്‍മ, ഓര്‍മയെ സംബന്ധിച്ചത് എന്നിങ്ങനെയാണ് ഈ വാക്കിന്റെ അര്‍ഥം. ഗ്രീക്ക് പുരാണത്തിലെ ഓര്‍മയുടെ ദേവതയുടെ പേര് 'നെമോസ്യന്‍' എന്നാണ്.

നെമോണിക്‌സ് പലതരത്തിലുണ്ട്. പാട്ടുരൂപത്തിലും, ചെറുവാക്യങ്ങളായും ഒറ്റപ്പദങ്ങളായും ചിത്രങ്ങളായും ഗ്രാഫുകളായും അങ്ങനെ ഒട്ടേറെ കുറുക്കുവിദ്യകളിലൂടെ വസ്തുതകളെ മനസ്സിലുറപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഠന രീതിയാണിത്.

ചില ഉദാഹരണങ്ങള്‍ നോക്കാം:

Thirty days hath September,

April, June, and November,

All the rest have thirty-one,

But February's twenty-eight,

The LEAP YEAR, which comes once in four,

Gives February one day more.

ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം തെറ്റുകൂടാതെ ഓര്‍ത്തെടുക്കാന്‍ ഉപയോഗിക്കുന്ന ഒരു പാട്ടാണ് ഇത്.

ഇംഗ്ലീഷ് അക്ഷരമാല ഒന്ന് മനസ്സില്‍ ഉരുവിട്ട് നോക്കൂ. അറിയാതെത്തന്നെ ഒരു താളം വരുന്നില്ലേ. നഴ്‌സറിടീച്ചര്‍ അന്ന് പാടിത്തന്ന ആ ഈണവും നെമോണിക്‌സ് എന്ന സംഗതി തന്നെ.

ഇനി പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട കുറച്ചു ഉദാഹരണങ്ങള്‍ നോക്കാം:

• മുഗള്‍ ചക്രവര്‍ത്തിമാരുടെ പേര് ക്രമം തെറ്റാതെ ഓര്‍ത്തിരിക്കാനുമുണ്ട് ഒരു സൂത്രം. BHAJSAB എന്നാണത്. ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗിര്‍, ഷാജഹാന്‍, ഔറംഗസേബ്, അസം ഷാ, ബഹദൂര്‍ഷാ എന്നാണീ വാക്ക് സൂചിപ്പിക്കുന്നത്.

• ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകള്‍ ആറെണ്ണമാണ്. ഈ ആറെണ്ണം ഏതെല്ലാമാണെന്ന് അറിയാമോ? FACERS എന്ന് ആലോചിച്ചാല്‍ മതി. ഫ്രഞ്ച്, അറബിക്, ചൈനീസ്, ഇംഗ്ലീഷ് റഷ്യന്‍, സ്പാനിഷ് എന്നാണിത്.

• ലോകത്തിലെ സമുദ്രങ്ങളെ വലുതില്‍നിന്ന് ചെറിയത് എന്ന ക്രമത്തില്‍ ഓര്‍ക്കാനുമുണ്ട് ഒരു കുറുക്കുവഴി. PAISA എന്നോര്‍ത്താല്‍ മതി. പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍, സതേണ്‍ ഓഷ്യന്‍ എന്നറിയപ്പെടുന്ന അന്റാര്‍ട്ടിക് സമുദ്രം, ആര്‍ട്ടിക് സമുദ്രം എന്നിവയാണിവ.

• My Very Educated Mother Just Served Us Nachos. അഷ്ടഗ്രഹങ്ങളുടെ പേരുകള്‍ ക്രമത്തില്‍ പഠിക്കാനുള്ള ഒരു വാചകമാണ് മുകളില്‍. Mercury, Venus, Earth, Mars, Jupiter, Saturn, Uranus, Neptune എന്നീ ഗ്രഹങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകള്‍ ചേര്‍ത്തുണ്ടാക്കിയ ഈ വാചകം പഠിച്ചാല്‍ എട്ടു ഗ്രഹങ്ങളുടെയും പേര് ക്രമം തെറ്റാതെ ഓര്‍ത്തെടുക്കാം.

• ഗണിതചോദ്യങ്ങളില്‍ സ്ഥിരമായി ചോദിക്കാറുള്ള ഒരു ചോദ്യമാണ് സ്ഥിരവിലയായ പൈയുടെ മൂല്യം. ഇത് തെറ്റുകൂടാതെ ഓര്‍ത്തു വെക്കാനുമുണ്ട് ഒരു സൂത്രപ്പണി. May I Have A Large Container Of Coffee? എന്നോര്‍ത്താല്‍ മതി. അതിലെ ഓരോ വാക്കിന്റെയും എണ്ണം ചേര്‍ത്തുവെച്ചാല്‍ പൈ യുടെ മൂല്യമായ 3.1415927 ആയി. അവസാനത്തെ coffee എന്ന വാക്കിലെ ആറ് അക്ഷരവും ചോദ്യചിഹ്നവും ചേര്‍ത്താണ് അവസാനത്തെ 7 എന്ന അക്കം കിട്ടിയത്.

• തൃപാമല എന്താണെന്നറിയാമോ. ഭാരതപ്പുഴ ഒഴുകുന്ന ജില്ലകളുടെ പേരുകളാണ് ഈ വാക്കില്‍ ഒളിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍കൂടിയാണ് ഭാരതപ്പുഴ ഒഴുകുന്നത്.

• ജീവശാസ്ത്രത്തിലെ വിറ്റാകറിന്റെ 5 കിങ്ഡം വര്‍ഗീകരണം മറക്കാതിരിക്കാന്‍ സഹായിക്കുന്ന വാക്യമാണ്, 'My Poor Friend Picks Apples'. Monera, Protista, Fungi, Plants, Animals എന്നീ വിഭാഗങ്ങളെയാണിത് സൂചിപ്പിക്കുന്നത്.

Content Highlights: Mnemonics to improve your memory 

PRINT
EMAIL
COMMENT
Next Story

വിള ഇന്‍ഷുറന്‍സ് : ആശങ്കകളും ആകുലതകളും

പൂര്‍ണമായും കാലാവസ്ഥയെ ആശ്രയിച്ചാണ് രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകരും ഇന്ന് .. 

Read More
 

Related Articles

ആര്‍ത്തിരമ്പിയെത്തിയ പാറക്കല്ലുകളും വെള്ളവും
Youth |
Youth |
എന്നെ തേച്ചൊട്ടിച്ചവരാണ് എന്റെ ചങ്ക്‌സ്‌, ട്രോള്‍ പോലും അത്രയും വരില്ല
Youth |
മൈ പാര്‍ട്ട്‌നര്‍ ഇന്‍ ക്രൈം...!
Youth |
വിഷ്ണൂ, നീ എവിടെയാണ്...?
 
  • Tags :
    • Memory
More from this section
പ്രതീകാത്മക ചിത്രം
കടക്കെണിയിലായ കച്ചവടം - ഭാഗം ഒന്ന്
Kamala Harris
നിര്‍ഭയമായ നിലപാടുമായി ചരിത്രത്തിലേക്ക് കമല
കെ.രാമന്‍ പിളള
എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കണം- ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കെ.രാമന്‍ പിള്ള
Kanhaiya Kumar
'ബിജെപിയെ കീഴ്‌പ്പെടുത്തുമ്പോള്‍,വെറുതെ ഒരു പാര്‍ട്ടിയെ അല്ല ഒരുകൂട്ടം നയങ്ങളെയാണ് തോല്‍പിക്കുന്നത്'
Communist party
മാറ്റമില്ലാത്തതായി മാറ്റം മാത്രം; ഇന്ത്യന്‍ കമ്യൂണിസ്റ്റ് രൂപവത്കരണത്തിന് 100വര്‍ഷം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.