ബ്രണ്ണന്‍ കോളേജിലെ സിലബസ്- സംഘി സിലബസ് എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല കാണേണ്ടതെന്ന് കാലിക്കറ്റ് സര്‍വകലാശാല മുൻ ചരിത്ര വിഭാഗം പ്രൊഫസര്‍ ഗണേശ് കെ.എന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ബ്രണ്ണന്‍ കോളേജിലെ സിലബസ് സംഘി സിലബസ് എന്ന അര്‍ഥത്തില്‍ മാത്രമല്ല കാണേണ്ടതെന്നു തോന്നുന്നു. ഒരു സിലബസ് എന്നതൊരു റീഡിംഗ് ലിസ്റ്റ് അല്ല. വായനസാമഗ്രികള്‍ നല്‍കുമ്പോള്‍ അതിന്റെ കൃത്യമായ ലക്ഷ്യ നിര്‍ണയം ഉണ്ടാകണം. ഇതിനാനുസരിച്ചു തീമുകള്‍ ക്രമീകരിക്കണം രാഷ്ട്രീയചിന്ത എന്നാല്‍ മതജാതിബദ്ധമായ ചിന്ത എന്ന രീതിയിലാണ് കണ്ടിരിക്കുന്നത്. രാഷ്ട്രസങ്കല്പത്തെ പോലും ഇതിനു അനുസരിച്ചാണ് കണ്ടിരിക്കുന്നത്. തീമുകള്‍ ഹിന്ദുമതജാതിബദ്ധമാണ്. ബ്രഹ്മണിക്കല്‍ ദളിത് പരികല്പനകള്‍ തമ്മില്‍ ഉള്ള സംവാദമെന്ന നിലയിലാണ് സിലബസിലെ ഊന്നല്‍- ഗണേശ് കുറിപ്പില്‍ പറയുന്നു. 

കെ.എന്‍. ഗണേശിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

ബ്രണ്ണന്‍കോളേജിലെ സിലബസ് സംഘി സിലബസ് എന്ന  അര്‍ത്ഥത്തില്‍ മാത്രമല്ല കാണേണ്ടതെന്നു തോന്നുന്നു. 
ഒരു സിലബസ് എന്നതൊരു റീഡിംഗ് ലിസ്റ്റ് അല്ല. വായനസാമഗ്രികള്‍ നല്‍കുമ്പോള്‍ അതിന്റെകൃത്യമായ ലക്ഷ്യ നിര്‍ണയം ഉണ്ടാകണം. ഇതിനാനുസരിച്ചു തീമുകള്‍ ക്രമീകരിക്കണം രാഷ്ട്രീയചിന്ത എന്നാല്‍മതജാതിബദ്ധമായ ചിന്ത എന്ന രീതിയിലാണ് കണ്ടിരിക്കുന്നത്. രാഷ്ട്രസങ്കല്പത്തെ പോലും ഇതിനു അനുസരിച്ചാണ് കണ്ടിരിക്കുന്നത്. തീമുകള്‍ ഹിന്ദുമതജാതിബദ്ധമാണ്. 
ബ്രഹ്മണിക്കല്‍ ദളിത് പരികല്പനകള്‍ തമ്മില്‍ ഉള്ള സംവാദമെന്ന നിലയിലാണ് സിലബസിലെ ഊന്നല്‍
അതു കൊണ്ട് ജനാധിപത്യം,സാമൂഹ്യനീതി മതനിരപേക്ഷത മുതലായ വാക്കുകള്‍ പോലുമില്ല  മൗലാനാ  ആസാദ് ഇഖ്ബാല്‍ തുടങ്ങി യവരുടെ ചിന്തയുമില്ല ഈ വി രാമസ്വാമിയുമില്ല. ഇന്ത്യന്‍ രാഷ്ട്രീയചിന്തയില്‍ ചര്‍ച്ച ചെയ്യേണ്ട രണധീര്‍ സിംഗ്, പാര്‍ത്ത ചാറ്റര്‍ജി രജനി കോതാരി സി പി ഭംഭരി രാജീവ്   ഭാര്‍ഗവ ആശിഷ് നന്ദി തുടങ്ങിയവര്‍ രാമായണത്തെ പറ്റി ലേഖനം നല്‍കിയാല്‍ പ്രാചീന ഇന്ത്യന്‍ രാഷ്ട്രമീമാംസ ആകുമെന്നു ആരാണ് പറഞ്ഞത്?അര്‍ത്ഥശാസ്ത്രം വേണ്ടേ?മഹാഭാരതത്തിലെ അനുശാസന പര്‍വം വേണ്ടേ? സിയാവുദ്ധീന്‍ ബരണിയുടെയും അബുല്‍ ഫേസ്‌ലിന്റെയും രചനകള്‍ വേണ്ടേ?ചുരുങ്ങിയത് ഇവയൊക്കെ പരിചയപ്പെടുത്തേണ്ട ബാധ്യത സിലബസിനുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയചിന്തയില്‍ ഹിന്ദുരാഷ്ട്രചിന്ത ഉണ്ടായിരുന്നു എന്നത് നിഷേധിക്കേണ്ടതില്ല അത് പോലെ സോഷ്യലിസ്റ്റ് ചിന്തയും ഇസ്ലാമിക ചിന്തയും ദളിത് ചിന്തയും ഉണ്ടായിരുന്നു. ഇവയെല്ലാം വിമര്‍ശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളില്‍ എത്താനുമുള്ള കഴിവ് ആണ് കുട്ടികളില്‍ വളരേണ്ടത്.അതിനുള്ള മാര്‍ഗദർശിയാണ് സിലബസ്. കുറെ വായനാ സമഗ്രികൾ മാത്രം നല്‍കിയാല്‍ പിന്നെ അധ്യാപകരുടെ മനോധര്‍മം പ്രധാനമാകും . എല്ലാ അധ്യാപകരും ജെഎന്‍ യുപ്രൊഫസര്‍മാര്‍ അല്ല. അധ്യാപകരുടെ നിലപാടുകള്‍ മാത്രമല്ല സിലബസില്‍ പ്രതിഫലിക്കേണ്ടത്. അതിനു ഒരു സാമൂഹ്യധര്‍മമുണ്ടെന്ന കാഴ്ചപ്പാട് വേണം.

 content highlights: ganesh kn on kannur university syllabus controversy