രേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അധികാരത്തില്‍ കളംനിറഞ്ഞിട്ട് 20 വര്‍ഷം. 2001-ലാണ് അദ്ദേഹം ആദ്യം ഗുജറാത്ത് മുഖ്യമന്ത്രിയായത്. 2014വരെ അതു തുടര്‍ന്ന് ഏറ്റവുംകൂടുതല്‍കാലം തുടര്‍ച്ചയായി ഗുജറാത്തില്‍ മുഖ്യമന്ത്രിപദത്തില്‍ ഇരുന്ന വ്യക്തിയായി. 2014മുതല്‍ പ്രധാനമന്ത്രിപദത്തില്‍. രണ്ടുപതിറ്റാണ്ടുകാലത്തെ മോദിയുടെ അധികാരവര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന് ബി.ജെ.പി. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 17മുതല്‍ 20 ദിവസത്തെ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കാമ്പയിന്‍ സംഘടിപ്പിക്കുന്നു. സേവനവും സമര്‍പ്പണവുമെന്നാണ് കാമ്പയിന് നല്‍കിയിരിക്കുന്ന പേര്.

Modiഗുജറാത്ത് മുഖ്യമന്ത്രി

2001 ഒക്ടോബര്‍ ഏഴിന് കേശുഭായി പട്ടേലിനെ മാറ്റി ബി.ജെ.പി. നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കി

2002-ഗോധ്റ കലാപം വന്‍ വാര്‍ത്താപ്രാധാന്യം നേടി. രാജ്യത്തും അന്താരാഷ്ട്രതലത്തിലും കടുത്ത വിമര്‍ശനം നേരിട്ടു. മനുഷ്യാവകാശലംഘനം നടന്നുവെന്നാരോപിച്ച് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അപലപിച്ചു. മോദിക്ക് യു.എസ്. സന്ദര്‍ശനവിസ നിഷേധിച്ചു.

ബി.ജെ.പി. ദേശീയ എക്‌സിക്യുട്ടീവ് യോഗത്തില്‍ രാജിസന്നദ്ധതയറിയിച്ചെങ്കിലും നേതൃത്വം അംഗീകരിച്ചില്ല.

2002 -നിയമസഭാതിരഞ്ഞെടുപ്പില്‍ 182-ല്‍ 127 സീറ്റോടെ അധികാരത്തില്‍

2007 -മൂന്നാമതും ഗുജറാത്ത് മുഖ്യമന്ത്രി

2012 -നാലാമതും മുഖ്യമന്ത്രിയായി

വികസനത്തിന്റെ നാളുകള്‍ modi

വൈബ്രന്റ് ഗുജറാത്ത് -വികസനം ലക്ഷ്യംവെച്ചുള്ള ഗുജറാത്ത് ഉച്ചകോടിയില്‍ വന്‍ നിക്ഷേപ ഇട പാടുകള്‍ ഒപ്പിട്ടു

കൃഷി, ജലസേചനം, വ്യാവസായിക പദ്ധതികള്‍ പ്രോത്സാഹിപ്പിച്ചു

1,13,738 ചെക് ഡാമുകള്‍ നിര്‍മിച്ചു

കാര്‍ഷികമേഖലയില്‍ 2001-2010 വരെ 10.97 ശതമാനം വളര്‍ച്ച

2008 -ബംഗാളില്‍ കര്‍ഷകപ്രക്ഷോഭത്തെത്തുടര്‍ന്ന് പിന്മാറിയ ടാറ്റയ്ക്ക് നാനോ കാറുകള്‍ നിര്‍മിക്കാനുള്ള പ്ലാന്റിനായി സ്ഥലം അനുവദിച്ചു

സംസ്ഥാന ജി.ഡി.പി. 10 ശതമാനം നിരക്കിലെത്തി

 ലോകബാങ്കിന്റെ വികസനസൗഹൃദസംസ്ഥാന പട്ടികയില്‍ തുടര്‍ച്ചയായി രണ്ടുപ്രാവശ്യം ഗുജറാത്ത് ഒന്നാമത്

2012 -വികസനനേട്ടം മുന്‍നിര്‍ത്തി ടൈം മാഗസിന്റെ കവര്‍ പേജില്‍ ഇടംപിടിച്ചു

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 2002-ല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു.

2013 -ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപനം

PM Modiപ്രധാനമന്ത്രി പദത്തില്‍

2014 -തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യ്ക്ക് വിജയം. മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു

2016 -500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചു

2017 -ഒരു രാജ്യം ഒരു ടാക്‌സ് എന്ന ആശയം മുന്‍നിര്‍ത്തി ജി.എസ്.ടി.

2019 -പുല്‍വാമ ഭീകരാക്രമണം. 40 സി. ആര്‍.പി.എഫ്. ജവാന്മാര്‍ക്ക് വീരമൃത്യു. പാകിസ്താനില്‍ മിന്നല്‍ വ്യോമാക്രമണം നടത്തി തിരിച്ചടിച്ചു

2019-െല പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും പ്രധാനമന്ത്രിപദത്തില്‍.

മുസ്ലിം സ്ത്രീകള്‍ക്കായി വിവാഹ അവകാശസംരക്ഷണനിയമം ലോക്സഭയില്‍ പാസാക്കി

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞു

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റി

2021 -ബ്രിക്‌സ് ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം

പ്രധാന പദ്ധതികള്‍PM Modi

സ്വച്ഛ് ഭാരത് മിഷന്‍ -ശുചിത്വഭാരതമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കര്‍മപദ്ധതി

ജന്‍ധന്‍ യോജന -ഇന്ത്യയൊട്ടാകെ 35 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു

മെയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിന്‍ -വിദേശകമ്പനികളെ ഇന്ത്യയില്‍ നിര്‍മാണം നടത്താന്‍ പ്രേരിപ്പിക്കുക, വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ട്രിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പദ്ധതി

ആയുഷ്മാന്‍ ഭാരത് ചികിത്സാപദ്ധതി -പാവപ്പെട്ടവരും ഇടത്തരക്കാരുമായ അമ്പതുകോടിയിലധികം ഇന്ത്യന്‍പൗരന്മാര്‍ക്കായുള്ള ചികിത്സാപദ്ധതി

പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന -പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്നു

മുദ്ര ലോണ്‍ -ചെറുകിടവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ പദ്ധതി.