അമൃത്‌സര്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും ഉടന്‍ രക്ഷപ്പെടുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ച് അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് വിഭാഗക്കാര്‍.  താലിബാന്‍ അധിനിവേശത്തെ പേടിച്ചുകഴിയുന്ന 150 ഹിന്ദു, സിഖ് മത വിശ്വാസികള്‍ കാബൂളിലുണ്ടെന്നും ഏത് നിമിഷവും ഇവരുടെ ജീവന്‍ അപകടത്തിലാകുമെന്നും സിഖ് മത പ്രതിനിധി ഗുര്‍ണാം സിങ് ദേശീയ മാധ്യത്തോട് വെളിപ്പെടുത്തി.

കാബൂളിലെ അഞ്ച് ഗുരുദ്വാരകളില്‍ നാലും അടച്ചു പൂട്ടിയെന്നും പുറത്തിറങ്ങാന്‍ പോലും ഭയന്നാണ് ജീവിക്കുന്നതെന്നും ഗുര്‍ണാം സിങ് പറഞ്ഞു. നിലവില്‍ ഡല്‍ഹിയില്‍ കഴിയുന്ന അഫ്ഗാന്‍ ഹിന്ദു, സിഖ് മത വിഭാഗക്കാരുടെ ജീവിത സാഹചര്യം മോശമാണെന്നും സാമ്പത്തിക സുരക്ഷിതത്വമില്ലാത്തിനാല്‍ ഇന്ത്യയിലേക്ക് മാറാന്‍ താത്പര്യം ഇല്ലെന്നും മതപ്രതിനിധികള്‍ പറയുന്നു. അതേ സമയം അഫ്ഗാനിസ്ഥാനിലുള്ള സിഖ്, ഹിന്ദുമത വിശ്വാസികളെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി രൂപികരിക്കണമെന്ന് കാനഡയിലെ വിവിധ സിഖ് മത സംഘടനകള്‍ കാനഡ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കടപ്പാട് - Times Of India

afghan hindu sikh community seeking help