-
മനാമ: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ലേബര്‍ ക്യാമ്പുകളില്‍ ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കി യൂത്ത് ഇന്ത്യ ബഹ്റൈന്‍. ജോലിയിലും വരുമാനത്തിലും പ്രയാസമനുഭവിക്കുന്ന ക്യാമ്പുകളില്‍ നോമ്പ് തുറക്കാന്‍ ആവശ്യമായ വിഭവങ്ങളുടെ കിറ്റുകള്‍ ആണ് യൂത്ത് ഇന്ത്യ എത്തിക്കുന്നത്. ഇതിനോടകം അസ്‌കര്‍, മല്‍കിയ, മാമീര്‍ എന്നിവിടങ്ങളില്‍ അഞ്ഞൂറിലധികം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ദിശ സെന്റര്‍ റിഫയുമായി സഹകരിച്ചു നടത്തുന്ന ഉദ്യമത്തിന് ദിശ ഡയറക്ടര്‍ അബ്ദുല്‍ ഹഖ്, യൂത്ത് ഇന്ത്യ സേവന വിഭാഗം കണ്‍വീനര്‍ മുഹമ്മദ് മിന്‍ഹാജ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33223634 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..