മവദ്ദയും റഹ്‌മയും ഇനി ഒന്നല്ല ! സയാമീസ് ഇരട്ടകളെ വേര്‍തിരിക്കാനുള്ള ശസ്ത്രക്രിയ വിജയകരം


ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞുങ്ങൾ വൈദ്യസംഘത്തിനൊപ്പം | Photo: SPA

റിയാദ്: യമന്‍ സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്‌മയെയും വേര്‍തിരിക്കുന്ന ശസ്ത്രക്രിയ സങ്കീര്‍ണതകളില്ലാതെ വിജയകരമായി പൂര്‍ത്തിയാക്കിയതായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ റബിയ അറിയിച്ചു.

റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുള്ള സ്പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ റൂമില്‍ വ്യാഴാഴ്ച രാവിലെയാണ് ഇരട്ടകളെ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് 11 മണിക്കൂര്‍ സമയമെടുക്കുമെന്ന് ഡോ. അല്‍-റബിയ ആദ്യം വ്യക്തമാക്കിയെങ്കിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ സമയത്തിനുള്ളില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. ആറ് ഘട്ടങ്ങളിലായി നടന്ന പ്രക്രിയയില്‍ ടെക്നീഷ്യന്‍മാരും നഴ്സിംഗ് സ്റ്റാഫുകളും ഡോക്ടര്‍മാരുമടക്കം നിരവധി വിദഗ്ധര്‍ പങ്കെടുത്തു.

നന്ദി പറഞ്ഞ് കുഞ്ഞുങ്ങളുടെ പിതാവ്

വേര്‍തിരിക്കല്‍ ശസ്ത്രക്രിയ വിജയവകരമായി പൂര്‍ത്തിയാക്കിയതിന് ദൈവത്തിന് സ്തുതിയെന്ന് യമന്‍ സയാമിസ് ഇരട്ടകളായ മവദ്ദയുടെയും റഹ്‌മയുടെയും പിതാവ്. വേര്‍പിരിയല്‍ പ്രക്രിയ വേഗതയില്‍ പൂര്‍ത്തിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. കുടലിലോ ഹൃദയത്തിന്റെ പുറം പാളിയിലോ പറ്റിപ്പിടിക്കാത്തത് ഓപ്പറേഷന്റെ ദൈര്‍ഘ്യം കുറയാന്‍ കാരണമായി. കരളില്‍ മാത്രമായിരുന്നു ശസ്ത്രക്രിയ നടപടി നടന്നത്. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി മറ്റ് നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും പിതാവ് വ്യക്തമാക്കി.

പിതാവ്

ഇരു ഹറം സംരക്ഷകനായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും രണ്ട് പെണ്‍കുട്ടികളുടെയും പിതാവ് നന്ദി പറഞ്ഞു. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാണ് യമന്‍ സയാമീസ് ഇരട്ടകളെ വേര്‍തിരിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്.

Content Highlights: yemenis siamese twins separated in saudi arabia through surgery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented