.
റിയാദ്: സല്മാന് രാജാവിന്റെ നിര്‍ദ്ദേശപ്രകാരം യമന്‍ സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേര്‍തിരിക്കുന്ന ശസ്ത്രക്രിയ വ്യാഴാഴ്ച നടക്കും.
സൗദി തലസ്ഥാന നഗരിയായ റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ (കെഎഎംസി) കിംഗ് അബ്ദുല്ല സ്പെഷലൈസ്ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടക്കുക. യമനിലെ ഏദന്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ് ഇരട്ടകുട്ടികള്‍. സൗദി റോയല്‍ കോര്‍ട്ട് ഉപദേശകനും കിംഗ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറും മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ടീം തലവനുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബീഹ പത്രക്കുറിപ്പിലുടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ടെക്നീഷ്യന്മാര്ക്കും നഴ്സിംഗ് കേഡര്‍മാര്‍ക്കും പുറമെ 28 ഡോക്ടര്‍മാരും സ്പെഷ്യലിസ്റ്റുകളും പങ്കെടുക്കുന്ന ശസ്ത്രക്രിയ 6 ഘട്ടങ്ങളിലായാണ് നടക്കുക. ശസ്ത്രക്രിയയ്ക്ക് ഏകദേശം 11 മണിക്കൂര്‍ സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യമനി സയാമീസ് ഇരട്ടകള്‍ പെണ്‍കുട്ടികളാണ്. രാജ്യത്തെ മെഡിക്കല്‍ ടീമിനും ആരോഗ്യ മേഖലയ്ക്കും നല്കുന്ന മികച്ച പിന്തുണയ്ക്ക് ഇരു ഹറം സൂക്ഷിപ്പുകാരനും കിരീടാവകാശിക്കും തന്റെ പേരിലും മെഡിക്കല്‍, സര്‍ജിക്കല്‍ ടീം അംഗങ്ങള്‍ക്കുവേണ്ടിയും ഡോ. അല്‍ റബീഅ നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..