എഴുത്തുകാരനും വ്യവസായിയുമായ അബ്ദുള്‍ മഖ്സൂദ് ഖോജ അന്തരിച്ചു


ജാഫറലി പാലക്കോട്

അബ്ദുൾ മഖ്സൂദ് ഖോജ

ജിദ്ദ: പ്രമുഖ സൗദി എഴുത്തുകാരനും വ്യവസായിയുമായ അബ്ദുള്‍ മഖ്സൂദ് ഖോജ അന്തരിച്ചു. 86 വയസ്സായിരുന്നു. അമേരിക്കയില്‍ വെച്ചാണ് മരണം. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ എഴുത്തുകാരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും വ്യവസായികളും സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
രാജ്യത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രതീകങ്ങളിലൊന്നായി ഖോജ അറിയപ്പെടുന്നു. സൗദി അറേബ്യയിലെ നിരവധി സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്, 1982-ല്‍ ജിദ്ദയില്‍ ഇത്നൈനിയ്യ ലിറ്റററി കള്‍ച്ചറല്‍ ഫോറം സ്ഥാപിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. ജിദ്ദ ആസ്ഥാനമായുള്ള ഖോജ ഗ്രുപ്പ് റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്റ് കമ്പനി സ്ഥാപകനും ചെയര്‍മാനുമാണ്.

1936-ല്‍ മക്കയില്‍ ജനിച്ച ഖോജ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നത്തതിനു മുമ്പ് നിരവധി സൗദി സര്‍ക്കാര്‍ പദവികള്‍ വഹിച്ചു. ബെയ്റൂട്ടിലെ സൗദി കമ്മീഷനിലേക്കുള്ള സൗദി റോയല്‍ കോര്‍ട്ടിന്റെ പ്രതിനിധിയായിരുന്നു. ലെബനനിലെ സൗദി എംബസിയുടെ പ്രസ് ഓഫീസിന്റെ പ്രതിനിധി, സാംസ്‌കാരിക വിവര മന്ത്രാലയങ്ങള്‍ സ്ഥപിക്കുന്നതിന് മുമ്പ് ജിദ്ദയിലെ ബ്രോഡ്കാശ്ശിംഗ്, പ്രസ്, പബ്ലിക്കേഷന്‍ എന്നിവയുടെ ജനറല്‍ ഡയറക്ടറേറ്റുമായിരുന്നു.

1964-ല്‍ ഖോജ സര്‍ക്കാര്‍ ജോലി രാജിവച്ച് സ്വയം തൊഴിലിലേക്ക് തിരിയുകയായിരുന്നു. ഭവന പദ്ധതികള്‍ വികസിപ്പിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഖോജ ഗ്രൂപ്പ് നിര്‍മ്മാണം, കരാര്‍, വ്യവസായം എന്നീ മേഖലകള്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ സ്ഥാപിക്കുകയും ചെയ്തു. ഖോജ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ അദ്ദേഹം രാജ്യത്തും വിദേശത്തുമായി നിരവധി വാണിജ്യ, വ്യാവസായിക, റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

ഖാലിദ് അല്‍-ഫൈസല്‍ സെന്റര്‍ ഫോര്‍ മോഡറേഷന്റെ സഹസ്ഥാപകനായിരുന്നു ഖോജ. ഹൗസ് ഓഫ് ആര്‍ട്ടിസ്സ്, ഹൗസ് ഓഫ് ഫോട്ടോഗ്രാഫേഴ്സ്, സൗദി അറേബ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് എന്നിവയുടെ സ്ഥാപകനും ജിദ്ദയിലും മക്കയിലും ഓണററി അംഗമായും സേവനമനുഷ്ഠിച്ചു. സൗദി സയന്‍സ് ക്ലബ്ബിന്റെയും കെയ്റോ ലീഗ് ഓഫ് മോഡേണ്‍ ലിറ്ററേച്ചറിന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയായിരുന്നു അദ്ദേഹം. ജിദ്ദ സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്ററിന്റെയും സുപ്രീം കൗണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസിന്റെയും ഓണററി ബോര്‍ഡ് അംഗവുമായിരുന്നു.

ലോകമെമ്പാടുമുള്ള 452 എഴുത്തുകാരെയും സാംസ്‌കാരിക പ്രമുഖരെയും ആദരിച്ച തന്റെ പ്രസിദ്ധമായ ഇത്നൈനിയ ഫോറത്തിലൂടെ ഖോജ അറബ് ചിന്തയ്ക്കും സാഹിത്യത്തിനും ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചതായി ഇന്റര്‍നാഷണല്‍ എന്‍സൈക്ലോപീഡിയ ഓഫ് അറബിക് ലിറ്ററേച്ചര്‍ (അദാബ്) അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി.

കെയ്റോയിലെ മോഡേണ്‍ ലിറ്ററേച്ചര്‍ അസോസിയേഷന്‍ ഖോജയ്ക്ക് ഓണററി ഫെലോഷിപ്പ് നല്‍കി ആദരിച്ചിരുന്നു. 2010-ല്‍ ഇത്നൈനിയ ഫോറത്തെ ഒരു സാംസ്‌കാരിക സ്ഥാപകനായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ആദരിച്ചു.സൗദി അറേബ്യയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള എഴുത്തുകാരും ചിന്തകരും പത്രപ്രവര്‍ത്തകരും ഈ സാഹിത്യ ഫോറത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു, 440-ലധികം പണ്ഡിതന്മാരെയും ചിന്തകരെയും എഴുത്തുകാരെയും ആദരിച്ചു.

40 വര്‍ഷം മുമ്പ് സാഹിത്യം, കവിത, ചിന്ത എന്നീ മേഖലകളിലെ പ്രമുഖരെ ആദരിക്കുന്നതിനായി അദ്ദേഹം സ്ഥാപിച്ച ജിദ്ദയിലെ ദാരാതിയില്‍ എല്ലാ തിങ്കളാഴ്ച വൈകുന്നേരവും നടക്കുന്ന ഇത്നൈനിയ ഫോറത്തിന്റെ കുടക്കീഴില്‍ ഖോജയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമാണ്. ഫിസിഷ്യന്‍ ഡോ. ഖൗല അല്‍-കുരായ, സഫേയ ബിന്‍ സാഗര്‍, മറിയം അല്‍-ബാഗ്ദാദി തുടങ്ങിയ എഴുത്തുകാരും സൗദി അറേബ്യയിലും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും ഉള്ള ബുദ്ധിജീവികളും ഇന്ത്യയിലെ ശൈഖ് അബുല്‍ ഹസന്‍ അലി നദ്വി, ദക്ഷിണാഫ്രിക്കയിലെ അഹമ്മദ് ദീദാത്ത് എന്നിവരുള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ പണ്ഡിതന്മാരും പ്രസംഗകരും കവി ഇബ്രാഹിം അല്‍-അവാജി, വനിതാ മെഡിക്കല്‍ സയന്റിസ്റ്റും മുന്‍ ഷൂറ കൗണ്‍സില്‍ അംഗവുമായ ഡോ. ഹയാത്ത് സിന്ദി തുടങ്ങിയ സൗദിയിലെ പ്രമുഖരും പോറത്തിലെ ക്ഷണിതാക്കളും ആദരിക്കപ്പെട വ്യക്തികളുമാണ്.

ഈ ആദരിക്കല്‍ പരിപാടികളും വിശിഷ്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചകളും ഖോജ രേഖപ്പെടുത്തുകയും അവ പുസ്തകങ്ങളുടെ ഒരു പരമ്പരയായി അച്ചടിക്കുകയും ചെയ്തു. ഇത്നൈനിയ്യ പ്രസിദ്ധീകരണത്തിന് 185 വാല്യങ്ങളുണ്ട്. പഴയ സൗദി എഴുത്തുകാരുടെ സാഹിത്യ കൃതികള്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നതിലും താല്‍പ്പര്യമുള്ള അദ്ദേഹം അവ താല്‍പ്പര്യമുള്ള വായനക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്തു. 2013-ല്‍, ഖോജ 500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒമ്പത് കൈയെഴുത്തുപ്രതികള്‍ സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസിന് (എസ്സിടിഎ) ഒരു പൊതു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സമ്മാനമായി നല്‍കിയിരുന്നു.

Content Highlights: Writer and businessman Abdul Maksud Khoja passed away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented