യുക്രൈൻ പവലിയനിൽ നിന്നുള്ള ദൃശ്യം
ദുബായ്: ദുബായ് എക്സ്പോ 2020 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലോകരാജ്യങ്ങളുടെ പവലിയനുകളാണ് എക്സ്പോയിലെ പ്രധാന ആകര്‍ഷണം. അതില്‍തന്നെ ഇപ്പോള്‍ സന്ദര്‍ശകരുടെ വലിയ ഒഴുക്ക് യുക്രൈന് പവലിയന് കാണാനാണ്. സ്വന്തം രാജ്യം യുദ്ധത്തില്‍ തകരുന്നതിന്റെ സങ്കടത്തിലാണ് പവലിയന്റെ ചുമതല വഹിക്കുന്ന യുക്രൈന് സ്വദേശികള്‍. യുദ്ധം അവസാനിക്കുമെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ കഴിയുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷയില്‍ ഓരോ സന്ദര്‍ശകരെയും പുഞ്ചിരിയോടെ തന്നെ ഇവര്‍ പവലിയനിലേക്ക് സ്വാഗതം ചെയ്യുന്നു.
പല വര്‍ണ്ണങ്ങളിലുള്ള കുറിപ്പുകളാണ് യുക്രൈന് പവലിയനിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. അതോരോന്നും അവിടെയെത്തിയ സഞ്ചാരികളുടെ എഴുത്താണ്. യുദ്ധം വേണ്ട, സമാധാനം മാത്രം മതി, യുക്രൈന്- ലോകം നിങ്ങളുടെ കൂടെയുണ്ട് തുടങ്ങിയ വാക്കുകള്‍. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും ആവേശത്തോടെ യുക്രൈന് ഐക്യദാര്ഡ്യവുമായ അവരുടെ ദേശീയ പതാകയും പതാകയുടെ നിറമുള്ള ബാഡ്ജും അണിയുന്നു. ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല.
സന്ദര്‍ശകര്‍ സ്വന്തം ഇഷ്ടത്തിന് മുറിച്ചുവെച്ച കടലാസുകഷണങ്ങളെടുക്കുന്നു, എഴുതുന്നു, ചുമരുകളില്‍ ഒട്ടിക്കുന്നു. എല്ലാ ചുമരുകളും വിവിധ വര്‍ണത്തിലുള്ള യുക്രൈന് ഐക്യദാര്‍ഡ്യം. ചുമര് മുഴുവനായതോടെ കോണിപ്പടികള്‍ അടക്കം മുക്കിലും മൂലയിലും യുക്രൈനോടുള്ള സ്നേഹം. ലോകം ഒഴുകിയെത്തുകയാണ് എക്സ്പോ 2020 കാണാന്‍. ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും യുക്രൈനോടുള്ള സ്നേഹം, സഹാനുഭൂതി, ഐക്യപ്പെടല്‍. ഇന്ത്യയിലെ ഹിന്ദി അടക്കമുള്ള ഭാഷകള്‍... കന്നഡ, തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലൂടെയുള്ള ഒപ്പം നില്ക്കല്. അവിടെയും നമ്മുടെ മലയാളം മുന്നില്‍തന്നെ. എല്ലാ ചുമരുകളിലും മലയാളിയുടെ ഐക്യദാര്‍ഡ്യം. ഞങ്ങളുണ്ട് കൂടെ എന്നതടക്കമുള്ള ചേര്‍ത്തുനിര്‍ത്തല്‍. അതെ, ലോകം യുക്രൈനോട് പറയുകയാണ്- ഞങ്ങളുണ്ട് കൂടെ.
Content Highlights: World tells Ukraine at Dubai Expo, 'We are with you'
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..