വേള്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ രക്തദാന ക്യാമ്പ് നടത്തി


വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തിയ രക്തദാന ക്യാമ്പ്

മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വേള്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നാലാമത് രക്തദാന ക്യാമ്പ് നടത്തി.

മുഹറക്ക് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ അസോസിയേഷന്റെ രക്തദാന ക്യാമ്പില്‍ 80-ല്‍ പരം അംഗങ്ങള്‍ പങ്കെടുക്കുകയും മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ ശശികുമാര്‍ ഗുരുവായൂര്‍ രക്തദാനം നല്‍കിക്കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഹ്യുമാനിറ്റേറിയന്‍ എയ്ഡ് മിഡില്‍ ഈസ്റ്റ് മേഖല, വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ അംഗവും പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ്മായ സുധീര്‍ തിരുനിലത്ത്, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ബഹറിന്‍ മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറിയുമായ ബഷീര്‍ അമ്പലായി എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു ആശംസകള്‍ നേര്‍ന്നു. അസോസിയേഷന്‍ രക്ഷാധികാരി അഭിലാഷ് അരവിന്ദ് സ്വാഗതം ചെയ്തു. സംസ്ഥാന ഭരണ സമിതി അംഗങ്ങളായ മാത്യു പി തോമസ്, അനീഷ്, ഷാജഹാന്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ റിനി മോന്‍, ശ്രീജ, ധനേഷ്, പ്രദീപ് കൊല്ലം, സിറാജുദ്ദീന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ രക്തദാന ക്യാമ്പ് വന്‍ വിജയമാക്കി. രക്തദാന ക്യാമ്പില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും രക്ഷാധികാരിയായ അബ്ദുല്‍സലാം നന്ദിയും കടപ്പാടും നേര്‍ന്നു.

Content Highlights: World Pravasi Malayali Association conducted a blood donation camp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented