.
മനാമ: വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ വിവിധ മേഖലകളില്‍ നല്കുന്ന പ്രവാസി രത്ന പുരസ്കാരത്തിന് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ മിഡിലീസ്റ്റ് റീജ്യണ്‍ ഡയറക്ടര്‍ (ഹ്യുമാനിറ്റേറിയന്‍) സുധീര്‍ തിരുനിലത്ത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അര്‍ഹതയുള്ളവര്‍ ഓഗസ്റ്റ് 31നകം അപേക്ഷ സമര്‍പ്പിക്കണം. സ്വയം സമര്‍പ്പിക്കുന്ന അപേക്ഷകളും പൊതുജനങ്ങളില്‍ നിന്നുള്ള നാമനിര്‍ദേശങ്ങളും സ്വീകരിക്കുന്നതാണ്. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ്, കലാ-കായിക മേഖലകളില്‍ അനുകരണീയ മാതൃകകള്‍ സൃഷ്ടിച്ച ഇന്ത്യക്കാരായ വ്യക്തികള്‍ക്കും ഇന്ത്യക്കാര്‍ നേതൃത്വം കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് തന്നെ അതാത് മേഖലകളില്‍ മാതൃക തീര്‍ത്ത വ്യക്തികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് 'രാഷ്ട്രരത്ന' എന്ന പേരിലാണ് പുരസ്കാരം നല്‍കുക. വിജയികളാകുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് 50,000 രൂപയും പ്രശസ്തി ഫലകവും മെമന്റോയും ഉള്‍പ്പെടുന്ന പുരസ്കാരവും മറ്റു മേഖലകളില്‍ നിന്നുള്ളവര്‍ക്ക് മെമന്റോയും പ്രശസ്തി ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അവാര്‍ഡിന് പരിഗണിക്കേണ്ട അപേക്ഷയില്‍ 500 വാക്കില്‍ അധികമാവാതെ അത്യാവശ്യ വിവരങ്ങള്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കണമെന്നും അറിയിച്ചു.
പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലോ വിദേശത്തോ ഉള്ള സംഘടനകള്‍ക്കും അപേക്ഷ അയക്കാം. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസ, സാമ്പത്തിക, സാമൂഹിക, മാനസിക ഉന്നമനങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും പ്രവാസ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഏതെങ്കിലും നിലയിലുള്ള സഹായങ്ങള്‍ ചെയ്യുന്ന സംഘടനകള്‍ക്കും അപേക്ഷിക്കാനുള്ള അര്‍ഹതയുണ്ട്. അപേക്ഷയും നാമനിര്‍ദ്ദേശവും ഓഗസ്റ്റ് 31 നകം Award@WordlNRICouncil.org എന്ന ഇമെയില്‍ ഐഡിയിലേക്ക് അയക്കണം. സംശയങ്ങള്‍, ചോദ്യങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉണ്ടങ്കില്‍ അതും ഇമെയില്‍ ചെയ്യാവുന്നതാണ്. ഇമെയില്‍ ഹിന്ദി, ഇംഗ്ളീഷ് എന്നിവയില്‍ ഏതെങ്കിലും ഭാഷകളില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കണം.
വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സിലിന്റെ ഔദ്യോഗിക ഭാരവാഹികളായി തുടരുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്നും കൗണ്‍സില്‍ നിശ്ചയിക്കുന്ന അവാര്‍ഡ് ജൂറിയുടെ അന്തിമ തീരുമാനമായിരിക്കുമെന്നും പ്രസ്തുത തീരുമാനം ഏതെങ്കിലും വിധത്തില്‍ ചോദ്യം ചെയ്യാനുള്ള അര്‍ഹത വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ ഡയറക്ടേഴ്സ് ഒഴികെ മറ്റാര്‍ക്കും ഉണ്ടായിരിക്കുന്നതല്ല എന്നും സംഘാടകര്‍ അറിയിച്ചു. പുരസ്കാരവുമായി ബന്ധപ്പെട്ട നിബന്ധനകളും മറ്റു കൂടുതല്‍ വിവരങ്ങളും WordlNRICouncil.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..