വേൾഡ് മലയാളി കൗൺസിൽ
മനാമ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സിന്റെ 2022-2023 വര്‍ഷത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ബഹ്‌റൈന്‍ മീഡിയ സിറ്റി ഹാളില്‍ ഫെബ്രുവരി 25ന് വൈകീട്ട് 7 മണിക്ക് വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ നടത്തപ്പെടും.
കേരളാ സര്‍ക്കാരിന്റെ എക്‌സ്‌ടേര്‍ണല്‍ കോ-ഓപ്പറേഷന്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറും, നെതര്‍ലെന്‍ഡിലെ മുന്‍ ഇന്ത്യന്‍ അംബാസ്സഡറും, 2012-2017 വര്‍ഷത്തില്‍ രാഷ്ട്രപതിയുടെ പ്രസ്സ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണി സൂം പ്‌ലാറ്റ് ഫോമിലൂടെ പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. ദീപിക അസോസിയേറ്റഡ് എഡിറ്ററും ,ഡല്‍ഹി ബ്യുറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ വിശിഷ്ടാതിഥിയായി എത്തുന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡണ്ടും കേരള ഗവണ്‍മെന്റിന്റെ ഈ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവുമായ.ജോണ്‍ മത്തായിയെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും. ബാബു കുഞ്ഞിരാമന്‍ (ചെയര്‍മാന്‍) എബ്രഹാം സാമുവേല്‍ (പ്രസിഡണ്ട്), പ്രേംജിത്.വി (ജനറല്‍ സെക്രട്ടറി), ജിജോ ബേബി (ട്രഷറര്‍), ഹരീഷ് നായര്‍ (വൈസ് (പ്രസിഡണ്ട്), ജെയ്‌സണ്‍.കെ (വൈസ് (പ്രസിഡണ്ട്), ദീപ ജയചന്ദ്രന്‍ (വൈസ് ചെയര്‍ പേഴ്‌സണ്‍), വിനയചന്ദ്രന്‍ നായര്‍ (വൈസ് ചെയര്‍മാന്‍), വിനോദ് നാരായണ്‍ (വൈസ് ചെയര്‍മാന്‍), അവിനാഷ് രാജ് (അസ്സോസിയേറ്റ് സെക്രട്ടറി), അബ്ദുള്ള ബെല്ലിപാടി, എബി തോമസ് ,ആഷ്ലി കുര്യന്‍ ,ദിലീഷ്‌കുമാര്‍, ഗണേഷ് നമ്പൂതിരി, ബൈജു കെ.എസ്, രാജീവ് വെള്ളിക്കോത്ത് (അംഗങ്ങള്‍) എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങള്‍.
ഈ ചടങ്ങില്‍ വെച്ച് പുതുതായി രൂപീകരിച്ച വനിതാ ഫോറം ഭാരവാഹികളായ സുവിത രാകേഷ് (പ്രസിഡണ്ട്), രജിത അനി (സെക്രട്ടറി), ശ്രീവിദ്യ വിനോദ് (ട്രഷറര്‍) കൃപ രാജീവ് (വൈസ് പ്രസിഡണ്ട്), രമ സന്തോഷ് (അസ്സോസിയേറ്റ് സെക്രട്ടറി), ജോബി ഷാജന്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), ഭവിഷ അനൂപ് (കള്‍ച്ചറല്‍ സെക്രട്ടറി), ഉമാ ഉദയന്‍, സ്വാതി പ്രമോദ് ,രജനി ശ്രീഹരി, രമ്യ ബിനോജ്, രാഖി രാഘവ് (അംഗങ്ങള്‍) എന്നിവര്‍ സ്ഥാനമേല്‍ക്കും.
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് ഗോപാല പിള്ളൈ (അമേരിക്ക), ആക്ടിങ് ചെയര്‍ പേഴ്‌സണ്‍ ഡോ.വിജയലക്ഷ്മി (ഇന്ത്യ), ഗ്ലോബല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍ (ജര്‍മനി) മിഡില്‍ ഈസ്റ്റ് റീജിയണ്‍ പ്രസിഡണ്ട് രാധാകൃഷ്ണന്‍ തെരുവത്ത്, ചെയര്‍മാന്‍ അബ്ദുല്‍ കലാം (ദുബായ്) സെക്രട്ടറി ദീപു ജോണ്‍ (ഒമാന്‍), നോമിനേഷന്‍ & ഇലക്ഷന്‍ കമ്മീഷണര്‍ ജെയിംസ് ജോണ്‍, ഗ്ലോബല്‍ ഗുഡ് വില്‍ അംബാസഡര്‍ അബ്ദുള്ള മഞ്ചേരി (സൗദി അറേബിയ) എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. സൂം ഫ്‌ലാറ്റ് ഫോമിലും നേരിട്ടും നടക്കുന്ന എല്ലാ പരിപാടികളും ബി.എം.സി ലൈവായി സംപ്രേക്ഷണം ചെയ്യും .
Content Highlights: world malayali council
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..