.jpg?$p=cec7456&f=16x10&w=856&q=0.8)
വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ പുതിയ ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍, രാധാകൃഷ്ണന്‍ തെരുവത്ത് ചെയര്‍മാനായുള്ള പാനലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ ജനറല്‍ കൗണ്‍സില്‍ മീറ്റിങ്ങും 2022- 2024 വര്‍ഷത്തെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും സൂം പ്ലാറ്റ് ഫോമിലൂടെ നടന്നു.
മിഡില്‍ ഈസ്റ്റ് റീജിയന്റെ കീഴിലുള്ള പതിനൊന്ന് പ്രോവിന്‍സുകളില്‍ നിന്നായി അറുപതോളം പ്രതിനിധികളും ഗ്ലോബല്‍ റിജിയണല്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. അന്തരിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പി.എ.ഇബ്രാഹിം ഹാജിയെ അനുസ്മരിച്ച് മിഡില്‍ ഈസ്റ്റ് റീജിയന്‍ ചെയര്‍മാന്‍ അബ്ദുല്‍ കലാമിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ ജനറല്‍ സെക്രടറി ദീപു ജോണ്‍ എല്ലാവരെയും സ്വാഗതം ചെയ്തു.
തുടര്‍ന്ന് നാലു വര്‍ഷക്കാലം പ്രസിഡന്റായി പ്രവര്‍ത്തിക്കുവാനും കൂടെ നിന്ന് പിന്തുണ നല്‍കിയ എല്ലാ ഭരണ സമിതിയോടും പ്രൊവിന്‍സ് ഭാരവാഹികളോടുമുള്ള നന്ദി രാധാകൃഷ്ണന്‍ തെരുവത്ത് അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം പ്രോവിന്‍സുകള്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ദീപു ജോണ്‍ അവതരിപ്പിച്ചു. കോവിഡിന്റെ വിഷമഘട്ടത്തില്‍ നാട്ടിലേക്ക് ചാര്‍ട്ട് ചെയ്ത വിമാനങ്ങളും മറ്റ് സഹായങ്ങളും പ്രോവിന്‍സുകളുടെ നേതൃത്വത്തില്‍ ചെയ്യാന്‍ കഴിഞ്ഞു.
റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം ജനറല്‍ സെക്രട്ടറി മിഡില്‍ ഈസ്റ്റ് റീജിയന്‍ നോമിനേഷന്‍ ആന്‍ഡ് ഇലക്ഷന്‍ കമ്മീഷണര്‍ ഡോ. ജെയിംസ് ജോണ്‍ നേരെത്തെ ലഭിച്ച നാമനിര്‍ദേശ പത്രികയുടെ അടിസ്ഥാനത്തില്‍ എല്ലാ ഭരണ സമിതി സ്ഥാനങ്ങളിലേക്കും ഒന്നിലധികം നാമനിര്‍ദേശ പത്രിക ഇല്ലാത്തതിനാല്‍ താഴെ പറയുന്നവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
ചെയര്‍മാന്‍: രാധാകൃഷ്ണന്‍ തെരുവത്ത് (ബഹ്‌റിന്‍), പ്രസിഡണ്ട്: ഷൈന്‍ ചന്ദ്രസേനന്‍ (ദുബായ്), ജനറല്‍ സെക്രട്ടറി: ഡോ.. ജെറോ വര്‍ഗീസ് (ഉമ്മല്‍ ഖ്വയിന്‍) ട്രഷറര്‍: മനോജ് മാത്യു (ഷാര്‍ജ), വൈസ് ചെയര്‍ പേര്‍സണ്‍: വനജ മാത്യു (ഒമാന്‍) വൈസ് ചെയര്‍മാന്‍ - ഷാജന്‍ പോള്‍ (ദമാം) വൈസ് ചെയര്‍മാന്‍-ചാക്കോച്ചന്‍ വര്‍ഗീസ് (ഷാര്‍ജ ) വൈസ് പ്രസിഡണ്ട് സുജിത് വര്‍ഗീസ് (ഫുജേര), വൈസ് പ്രസിഡണ്ട്: ഫിലിപ്പോസ് പുതുകുളങ്ങര (ഷാര്‍ജ ) വൈസ് പ്രസിഡണ്ട്: നിജാസ് പാമ്പാടിയില്‍ (റിയാദ്) ജോയന്റ് സെക്രടറി മധുസൂദനന്‍ എ.വി (ഷാര്‍ജ,) വിമന്‍സ് ഫോറം ചെയര്‍ പേര്‍സണ്‍ -രമ്യ വിപിന്‍ (ഒമാന്‍), വിമന്‍സ് ഫോറം വൈസ് ചെയര്‍ പേര്‍സണ്‍ - സിന്ധു ഹരികൃഷ്ണന്‍ (ഉമ്മല്‍ ഖൈന്‍) യൂത്ത് ഫോറം ചെയര്‍ പേര്‍സണ്‍ (രാമാനുജം വിജയരാഘവന്‍ (ഒമാന്‍ ), ബിസിനസ്സ് ഫോറം ചെയര്‍ പേര്‍സണ്‍-മനോജ് ജോസഫ് (അജ്മാന്‍), അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേര്‍സണ്‍ - അബ്ദുല്‍ കലാം (ദുബായ്), അഡൈ്വസറിബോര്‍ഡ് വൈസ് ചെയര്‍ പേര്‍സണ്‍ -എ .വി .ബൈജു (അജ്മാന്‍), അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍പേര്‍സണ്‍ - ഡി .ആര്‍ ഷാജി (അജ്മാന്‍), നോമിനേഷന്‍ ആന്‍ഡ് ഇലക്ഷന്‍ കമ്മീഷണര്‍ - അനില്‍ തലവടി (ഉമ്മല്‍ ഖൈന്‍).
പുതുതായി തെരഞ്ഞെടുക്കപെട്ട ഭരണ സമിതി അംഗങ്ങള്‍ക്ക് സ്ഥാനമൊഴിയുന്ന മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ കലാം സത്യവാചകം ചൊല്ലികൊടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..