Photo: Pravasi mail
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ പതിമൂന്നാമത് ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ഓഫീസ് ഉദ്ഘാടനം ജൂഫയര്‍ ഗോള്‍ഡന്‍ അല്‍ നവറസ് ഹോട്ടലില്‍ നടന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ എബ്രഹാം സാമുവേല്‍, ഗ്ലോബല്‍ കോണ്‍ഫറന്‍സ് ചെയര്മാന് രാധാകൃഷ്ണന് തെരുവത്ത്, ചെയര്മാന് ബാബു കുഞ്ഞിരാമന്, ജനറല്‍ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരീഷ് നായര്‍, വൈസ് ചെയര്മാന് വിനോദ് നാരായണന്, ട്രഷറര്‍ ജിജോ ബേബി, അസിസ്റ്റന്റ് സെക്രട്ടറി ഗണേഷ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനും, വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ മുന്‍ വൈസ് പ്രസിഡന്റും, വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് രക്ഷാധികാരിയും ആയ ഡോ.പി.വി. ചെറിയാന്, ബഹ്റൈന്‍ പ്രോവിന്‍സ് രക്ഷാധികാരി ദേവരാജ് ഗോവിന്ദന് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഗോള്‍ഡന്‍ അല്‍ നവറസ് ഹോട്ടലിന്റെ നാലാമത്തെ നിലയില്‍ ആണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സ് വനിതാ വിഭാഗം പ്രസിഡന്റ് കൃപാ രാജീവ്, ജനറല്‍ സെക്രട്ടറി രേഖ രാഘവന്, കലാവിഭാഗം സെക്രട്ടറി സ്വാതി പ്രമോദ്, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജീവ് വെള്ളിക്കോത്ത്, മിനി പ്രമിലേഷ്, ഭവിഷ അനൂപ്, അശ്വിനി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജൂണ്‍ 23 മുതല്‍ 25 വരെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വച്ച് ബഹ്റൈന്‍ ടൂറിസം മന്ത്രാലയത്തിന്റെ പേട്രണേജില് നടക്കുന്ന പരിപാടിയില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വേള്‍ഡ് മലയാളീ കൗണ്‍സില്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നു. ഇന്ത്യയുടെയും ബഹ്റൈന്റെയും സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന കലാ സാംസ്കാരിക പരിപാടികളും, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകളും ഗ്ലോബല്‍ കോണ്‍ഫെറെന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് എന്ന് സംഘാടക സമിതി അറിയിച്ചു.
Content Highlights: World Malayalee Council inaugurates Global Conference Office
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..