മുൻ ഇന്ത്യൻ അംബാസിഡർ ഡോ. മോഹൻകുമാർ
മനാമ: ബഹ്റൈനിലെ ഏറ്റവും പഴക്കം ചെന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ വേള്‍ഡ് മലയാളി കൗണ്‍സില്‍ ടോസ്റ്റ് മാസ്റ്റര്‍സ് ക്ലബ് അതിന്റെ നാനൂറാമതു മീറ്റിംഗ് വിപുലമായി ആഘോഷിക്കുന്നു. സെപ്തംബര്‍ പതിനൊന്നിന് വൈകീട്ട് നാലു മുതല്‍ ആറര മണിവരെ ഓണ്‍ലൈനില്‍ നടക്കുന്ന സിമ്പോസിയത്തില്‍ മുഘ്യ പ്രഭാഷകനായി പങ്കെടുക്കുന്നത് ബഹ്റൈനിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. മോഹന്‍ കുമാറാണ്. ഡികോഡിങ് ലീഡര്ഷിപ് എന്നതാണ് വിഷയം. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ തുര്‍ക്കി അല്‍ ബറക ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മേലിക്സ ഉതകൂ, ഐ തോട്ട് അഡൈ്വസറി സ്ഥാപകന്‍ ശ്യാം ശേഖര്‍, ഗള്‍ഫ് ഡ്രില്ലിങ് ഇന്റര്‍നാഷണല്‍ ഐ ടി ഗോവെര്‍ണന്‍സ് ഫൈസല്‍ ബാബു എന്നിവര്‍ പങ്കെടുക്കും. മീറ്റിംഗ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വീക്ഷിക്കാവുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.
2003 ല്‍ എ എസ് ജോസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡബ്ലിയു എം സി ടോസ്റ്റ് മാസ്റ്റര്സിന്റെ പ്രഥമ പ്രസിഡണ്ട് ബഹ്റൈന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റും അമേരിക്കന്‍ മിഷന് ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനുമായ ഡോ . ബാബു രാമചന്ദ്രന് ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗണപതി നാരായണനെ 39848590 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. മീറ്റിംഗ് ഐ ഡി 820 7355 9416, പാസ്സ്വേര്‍ഡ് : 400
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..