അധ്യാപകര്‍ക്കായി ഇസ്ലാമിക് സ്റ്റഡി സെന്‍റര്‍ ശില്‍പശാല സംഘടിപ്പിച്ചു


.

ദോഹ : ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദീന ഖലീഫ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റും ഇസ്ലാമിക് സ്റ്റഡി സെന്റര്‍ ദോഹ ബ്രാഞ്ച് പ്രിന്‍സിപ്പലുമായ അബ്ദുല്ലത്വീഫ് ശില്‍പശാല ഉത്ഘാടനം ചെയ്തു. മദീന ഖലീഫയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മദ്രസ പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന്‍ സലഫി അധ്യക്ഷത വഹിച്ചു.

2022 - 2023 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി രൂപീകരണവും ചര്‍ച്ചയും ശില്‍പശാലയുടെ ഭാഗമായി നടന്നു. പുതിയ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവേദനം ചെയ്യാനുള്ള നൈപുണികള്‍ ആര്‍ജിക്കാന്‍ ശില്‍പശാല സഹായകമായി.

പുതിയ അധ്യയന വര്‍ഷം ഓഗസ്റ്റ് 20 ശനിയാഴ്ച ആരംഭിക്കുമെന്ന് അക്കാദമിക് ഡയറക്ടര്‍ റിയാസ് വാണിമേല്‍ അറിയിച്ചു.

മദ്രസ ചെയര്‍മാന്‍ ഷാഹിര്‍ എം. ടി, വൈസ് പ്രിന്‍സിപ്പല്‍ ഷഹീര്‍ ഇരിങ്ങത്ത്, സഫ്വാന്‍ പി, താജുദ്ദീന്‍ മുല്ലവീടന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഹാഫിദ് ഷെജീഉ ഖുര്‍ആന്‍ പാരായണം നടത്തി. നസീഫ നൂര്‍ സ്വാഗതവും ഹാഫിദ് മന്‍സൂര്‍ നന്ദിയും പറഞ്ഞു.


Content Highlights: workshop fir teachers indian islahi center


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented