കണ്ണമംഗലം മാസ് റിലീഫ് സെൽ യോഗം ചെമ്പൻ അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു.
ജിദ്ദ: ജീവകാരുണ്യ സാമൂഹിക സാംസ്‌കാരിക രംഗത്ത് അസൂയാവഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച കണ്ണമംഗലം മാസ് റിലീഫ് സെല്ലന്റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയംഗം ചെമ്പന്‍ അബ്ബാസ്. ഷറഫിയ്യ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കണ്ണമംഗലം മാസ് റിലീഫ് സെല്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചെയര്‍മാന്‍ ഉണ്ണീന്‍ ഹാജി കല്ലാക്കന്‍ അധ്യക്ഷത വഹിച്ചു.
നിര്‍ധനരായ പത്ത് പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടത്തുകയും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത മാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ പറഞ്ഞു.
കണ്‍വീനര്‍ അബ്ദുല്‍ മജീദ് ചേറൂര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ അബ്ദു റസാഖ് ആലുങ്ങല്‍, ട്രഷറര്‍ സാദിഖലി കോയിസ്സന്‍, ഓഡിറ്റര്‍ ഇല്‍യാസ് കണ്ണമംഗലം, ഹംസ.എ.കെ, നൗഷാദ് ഇബ്രാഹിം, ബഷീര്‍ അമ്പലവന്‍ മക്ക, നാസര്‍ സഫാരി ജിസാന്‍, അഫ്‌സല്‍ പുളിയാളി, മുസ്ഥഫ നെടുമ്പള്ളി, പി.കെ.ഹംസ വാളക്കുട, ഉമര്‍ കോഴിപ്പറമ്പത്ത്, ഹാറൂണ്‍ അച്ചനമ്പലം, നൗഫല്‍, ഷരീഫ്.കെ.സി. തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. മുഹമ്മദ് റാഷിദ് കെ.ടി നന്ദി പറഞ്ഞു.
Content Highlights: Workes of Kannamangalam Mass Relief Cell is commendable says, Chemban Abbas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..