സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം വരുന്നു


-

റിയാദ്: സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം വരുന്നു. തൊഴില്‍ കരാറുള്ളവര്‍ക്ക് മാത്രമായിരിക്കും സൗദി വിസ നല്‍കുക. ഇത് സംബന്ധമായി സൗദി മന്ത്രിസഭ തീരുമാനം കൈകൊണ്ടു.

തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്.

സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ സ്വദേശി-വിദേശി തൊഴിലാളികള്‍ എന്നിവര്‍ തമ്മിലുള്ള തൊഴില്‍ കരാര്‍ ചുമതല മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനായിരിക്കണമെന്നാണ് മന്ത്രിസഭാ തീരുമാനം കൈകൊണ്ടണ്ടിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത തൊഴില്‍ കരാറുകളുള്ളവര്‍ക്കു മാത്രമായിരിക്കും സൗദി തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്ത് നല്‍കുക.

തൊഴിലാളികളുടെ പ്രൊഫഷന്‍, വേതനം, യോഗ്യതകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിഷ്‌കരിക്കല്‍ ചുമതലയും മന്ത്രാലയത്തിനായിരിക്കും. തൊഴില്‍ കരാര്‍ ഒപ്പുവെക്കുന്നതു മുതല്‍ കരാര്‍ അവസാനിപ്പിക്കുന്നതു വരെയുള്ള കാലത്തായിരിക്കും ഊ ചുമതല.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു മന്ത്രിസഭ ചേര്‍ന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented