സുവനീറിന്റെ ആദ്യ പ്രതി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള എബ്രഹാം സാമുവലിൽ നിന്നും ഏറ്റുവാങ്ങുന്നു
മനാമ: ബഹ്റൈനില്‍ സംഘടിപ്പിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ 13 നാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ സുവനീര്‍ പ്രകാശനം കഴിഞ്ഞ ദിവസം ബഹ്റൈനില്‍ നടന്നു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്റെ ആതിഥേയത്വത്തില്‍ ജൂണ്‍ 23 മുതല്‍ 25 വരെ ബഹ്റൈന്‍ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ബഹ്റൈന്‍ ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്സ് മിനിസ്ട്രിയുടെ പേട്രണേജില് നടന്ന കോണ്‍ഫറന്‍സില്‍ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
ജുഫയര്‍ അല്‍ നവറസ് ഹോട്ടലിലെ ബഹ്റൈന്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ സുവനീറിന്റെ ആദ്യ പ്രതി വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ഗോപാലപിള്ള ബഹ്റൈന്‍ പ്രോവിന്‍സ് പ്രസിഡന്റും, ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും ആയ എബ്രഹാം സാമുവലില്‍ നിന്നും ഏറ്റുവാങ്ങി.
ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജെയിംസ് ജോണ്‍, കോണ്‍ഫറന്‍സ് ചെയര്മാന് രാധാകൃഷ്ണന് തെരുവത്ത്, ബഹ്റൈന്‍ പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരീഷ് നായര്‍, സുവനീര്‍ ഡിസൈനര്‍ തോമസ് വൈദ്യന്, ഡോ.പി.വി. ചെറിയാന്, ദേവരാജ് ഗോവിന്ദന്, ബഹ്റൈന്‍ പ്രോവിന്‍സ് വിമെന്‍സ് ഫോറം പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ഗോപാലപിള്ളയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..