മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ വെര്‍ച്വലായി നടത്തിയ അനുമോദന സമ്മേളനത്തില്‍ വെച്ച് മിസ്സോറി സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട റോബിന് ഇലക്കാട്ടിലിനു ആശംസകള്‍ നേര്‍ന്നു. നീണ്ട വര്‍ഷങ്ങള്‍ പൊതുരംഗത്തും മിസോറി സിറ്റിയുടെ കൗണ്സില്മാനായും പ്രവൃത്തി പരിചയം ഉള്ള റോബിന് അമേരിക്കയിലെ ഒരു നഗരത്തിന്റെ നഗരാധിപന് ആയത് ആഗോള മലയാളി സമൂഹത്തിന് അഭിമാനത്തിനു വക നല്‍കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ച് ആരംഭിച്ച ചടങ്ങില്‍, ഡബ്ല്യു.എം.സി അമേരിക്ക റീജിയന് പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.സി അമേരിക്ക റീജിയന് ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി സ്വാഗതം ആശംസിച്ചു. കാലിക പ്രസക്തിയും രാഷ്ട്രീയ പ്രാധാന്യമുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതു വഴി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് ഭാരവാഹികള്‍ സമൂഹത്തിനു മാതൃകയാകുകയാണെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ഡോ.പി എ ,ഇബ്രാഹിം ഹാജി മീറ്റിംഗിനു ആശംസ അറിയിച്ചു.
ഗ്ലോബല്‍ പ്രസിഡന്റ് ഗോപലപിള്ള, ജോണ്‍ മത്തായി (ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, അഡ്മിന്) പി സി മാത്യു (ഗ്ലോബല്‍ വൈസ് പ്രസിഡന്റ്, ഓര്‍ഗ്), ഗ്രിഗറി മേടയില്‍ (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി), തോമസ് അമ്പന്‍കുടി (ഗ്ലോബല്‍ ട്രഷറര്‍) എന്നിവര്‍ പരിപാടിക്ക് ഭാവുകങ്ങളും അറിയിച്ചു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്സില്മെന് കെന്‍ മാത്യു, റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, ഐഎപിസി പ്രസിഡന്റ് ജോര്‍ജ് കാക്കനാട്, ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്, മാഗ് പ്രസിഡന്റ് ഡോ.സാം ജോസഫ്, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഫാക്കല്‍റ്റി ഡോക്ടര്‍ ദര്‍ശനാ മന്നായത്ത് ശശി, സെസില്‍ ചെറിയാന്, ഷാനു രാജന്, സാന്താ പിള്ളൈ, ഫിലിപ്പ് മാരേട്ട്, വികാസ് നെടുമ്പള്ളില്‍, ഡബ്ല്യു എം സി അമേരിക്ക റീജിയന് വൈസ് പ്രസിഡന്റ് ,അഡ്മിന് എല്‍ദോ പീറ്റര്‍, വൈസ് പ്രസിഡന്റ് ,ഓര്‍ഗ്, ജോണ്സന് തലച്ചെല്ലൂര്‍ ,ജോര്‍ജ് .കെ .ജോണ്‍, ചാക്കോ കോയിക്കലേത് (അഡൈ്വസറി ബോര്‍ഡ് ചെയര്മാന്), എബ്രഹാം ജോണ്‍ (അഡൈ്വസറി ബോര്‍ഡ് മെംബര്‍),നിബു വെള്ളവന്താനം (അഡൈ്വസറി ബോര്‍ഡ് മെംബര്‍),ദീപക് കൈതക്കപ്പുഴ (അഡൈ്വസറി ബോര്‍ഡ് മെംബര്‍),ജോര്‍ജ് ഫ്രാന്‍സിസ് (അഡൈ്വസറി ബോര്‍ഡ് മെംബര്‍)ഏലിയാസ്കുട്ടി പത്രോസ് (അഡൈ്വസറി ബോര്‍ഡ് മെംബര്‍)പ്രമോദ് നായര്‍ (അഡൈ്വസറി ബോര്‍ഡ് മെംബര്‍),വര്‍ഗീസ് അലക്സാണ്ടര്‍ (അഡൈ്വസറി ബോര്‍ഡ് മെംബര്‍),ശോശാമ്മ ആന്‍ഡ്രൂസ് (വിമന്‍സ് ഫോറം പ്രസിഡന്റ്), ആലിസ് മഞ്ചേരി (വിമന്‍സ് ഫോറം സെക്രട്ടറി),മാത്യു തോമസ് (ചാരിറ്റി ഫോറം), റോയ് മാത്യു (ടെക്നിക്കല്‍ സപ്പോര്‍ട്ട്), മാത്യു മുണ്ടക്കന്‍(ടെക്നിക്കല്‍ സപ്പോര്‍ട്ട്), ഷൈജു ചെറിയാന് (ടെക്നിക്കല്‍ സപ്പോര്‍ട്ട്), അലക്സ് അലക്സാണ്ടര്‍ (ടെക്നിക്കല്‍ സപ്പോര്‍ട്ട്), ചെറിയാന് അലക്സാണ്ടര്‍ (റീജിയണല്‍ ചലര), മേരി ഫിലിപ്പ് (റീജിയണല്‍ ചലര ) തുടങ്ങി നിരവധി ആളുകളാണ് ചടങ്ങില്‍ പങ്കെടുത്ത് റോബിന് ഇലക്കാട്ടിന് ആശംസകള്‍ അറിയിച്ചത്.
പുതിയ തലമുറ പൊതുരംഗങ്ങളിലും രാഷ്ട്രീയത്തിലും സജീവമാകുന്നതിന്റെ ആദ്യപടിയാണ് തന്റെ തിരഞ്ഞെടുപ്പ് വിജയം. ഈ വിജയം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആവട്ടെ റോബിന് സൂചിപ്പിച്ചു. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു എന്നും മറുപടി പ്രസംഗത്തില്‍ റോബിന് ഇലക്കാട്ട് സൂചിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..