ഹൂതികളുടെ എല്ലാ ഭീകരാക്രമണങ്ങള്‍ക്കും ശക്തമായ മറുപടി നല്‍കുമെന്ന് സൗദി അറേബ്യ


രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് ഫൈസല്‍ രാജകുമാരന്‍

പ്രതീകാത്മക ചിത്രം | Photo: PTI

റിയാദ്: സിവിലിയന്‍ വസ്തുവകകളെയും സുപ്രധാന സ്ഥാപനങ്ങളെയും തുടര്‍ച്ചയായി ലക്ഷ്യമിടുന്നതും പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതി മിലീഷ്യ നടത്തുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായിതന്നെ പ്രതികരിക്കുമെന്ന് സൗദി അറേബ്യ പ്രതിജ്ഞയെടുത്തു.

തങ്ങളുടെ പ്രദേശത്തും അയല്‍രാജ്യമായ യു.എ.ഇയിലും നടക്കുന്ന എല്ലാ ആക്രമണാത്മക ഭീകരാക്രമണങ്ങളെയും രാജ്യം നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. 'എല്ലാ യെമന്‍ കക്ഷികളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താന്‍ രാജ്യം നിരവധി രാഷ്ട്രീയ സംരംഭങ്ങള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ സൗദി അറേബ്യയിലും യുഎഇയിലും ഭീരുത്വം നിറഞ്ഞ ആക്രമണം നടത്താനും അന്താരാഷ്ട്ര കപ്പല്‍പ്പാതകള്‍ ലക്ഷ്യമിടാനും മാനുഷിക സഹായം തടസ്സപ്പെടുത്താനുമാണ് ഹൂതി മിലിഷ്യകള്‍ ശ്രമിക്കുന്നത്. ഇത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണ്.

കൂടാതെ, സൗദി അറേബ്യയ്ക്കും യുഎഇക്കും എതിരായി ഹൂതി മിലിഷ്യകള്‍ തിങ്കളാഴ്ച നടത്തിയ ആക്രമണം മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്'' സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ് ഹൂത്തിമലീഷ്യകളെന്ന് ആക്രമണങ്ങള്‍ സ്ഥിരീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യമനില്‍ സമാധാനം കൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ രാജ്യവും അറബ് സഖ്യവും പിന്തുണയ്ക്കുന്നുണ്ടെന്നും യമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള രാജ്യത്തിന്റെ മുന്‍കൈ ഇപ്പോഴും മേശപ്പുറത്തുണ്ടെന്നും ഫൈസല്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു. 'അതേ സമയം, ഹൂത്തികളുടെ ഭീഷണിയെ നേരിടാനും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാനും ഞങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണ്.'' ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

Content Highlights: will reply to all terrorists attacks says saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented