സൗദിയില്‍ മൊത്ത-ചില്ലറ വ്യാപാര മേഖലകള്‍ 90 ദിവസത്തിനുള്ളില്‍ 6.3% വളര്‍ച്ച കൈവരിച്ചു


ജാഫറലി പാലക്കോട്

.

റിയാദ്: സൗദി അറേബ്യയിലെ മൊത്ത- റീട്ടെയില്‍ വ്യാപാര മേഖലകളും ഹോട്ടല്‍, റസ്റ്റോറന്റ് വ്യവസായങ്ങളും 2022-ന്റെ രണ്ടാം പാദത്തിലെ 90 ദിവസ കാലയളവില്‍ 6.3 ശതമാനം വളര്‍ച്ച കൈവരിച്ചു. കോവിഡ് മഹാമാരിയുടെ കാലത്തും അതിനുശേഷവും സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ നയങ്ങളുടെ ഒരു പരമ്പര നടപ്പാക്കിയതാണ് ഈ മേഖലകളിലെ കുതിച്ചുചാട്ടത്തിന് കാരണമായത്. ചെറുകിട, ഇടത്തരം വ്യവസായ ജനറല്‍ അതോറിറ്റി (മോണ്‍ഷാത്ത്) വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തിലെ അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അഭിവൃദ്ധി പ്രാപിക്കുന്ന ഭക്ഷ്യ വ്യവസായ മേഖലയിലെ നിക്ഷേപം 2021-ല്‍ 221 ബില്യണ്‍ റിയാലായി ഉയര്‍ന്നു. ഈ കാലയളവില്‍ ഫുഡ് ആന്‍ഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെ വിപണി മൂല്യം 1.91 ബില്യണ്‍ റിയാലിലെത്തി. ഈ പ്രധാന മേഖല വരും വര്‍ഷങ്ങളില്‍ 2026 വരെ 10 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുമെന്ന് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തെ മിക്കവാറും എല്ലാ നഗരങ്ങളിലും നിരവധി ആധുനിക ബ്രാന്‍ഡ് കഫേകള്‍, ട്രെന്‍ഡി ഫുഡ് ട്രക്കുകള്‍, ലക്ഷ്വറി റെസ്റ്റോറന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യ-പാനീയ മേഖല നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായിരിക്കും. ഈ സുപ്രധാന മേഖലയില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ നിക്ഷേപകര്‍ മുന്നോട്ട് വരുന്നുണ്ടെന്നും, 2022 ന്റെ ആദ്യ പകുതിയില്‍ ഈ മേഖലയിലെ സാമ്പത്തിക മേഖലയില്‍ വലിയ വര്‍ദ്ധനവിന് കാരണമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Content Highlights: Wholesale, retail sectors post 6.3% growth in 90 days in Saudi Arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented