പ്രവാസി വെല്‍ഫയര്‍ പ്രവാസി നൈറ്റ് സംഘടിപ്പിച്ചു


അശോക് കുമാര്‍ 

.

മനാമ: പ്രവാസി വെല്‍ഫയര്‍ ഇദംപ്രഥമമായി സംഘടിപ്പിച്ച പ്രവാസി നൈറ്റ് സാംസ്‌കാരിക സമ്മേളനം സംഘാടന മികവുകൊണ്ടും നിറഞ്ഞ ജനപങ്കാളിത്തത്താലും ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് അവിസ്മരണീയമായ അനുഭവമായി മാറി. ബഹ്‌റൈന്‍ പാര്‍ലമെന്റ് മെംബര്‍ അഹമ്മദ് യൂസഫ് അല്‍ അന്‍സാരി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹവും സ്വദേശികളും തമ്മിലുള്ള ഇഴയടുപ്പത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ബഹറൈന് നല്‍കിയ സംഭാവനകളെക്കുറിച്ചും അദ്ദേഹം സദസിനെ ഓര്‍മിപ്പിച്ചു.

പ്രവാസി നൈറ്റില്‍ അനാഥരുടെ പിതാവ് ബാബ ഖലീല്‍ മുഖ്യാതിഥിയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.ഷഫീഖ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച ഒന്നാം കേരളീയ നവോത്ഥാനം സ്വാതന്ത്ര്യലബ്ധിയോടുകൂടി നിലച്ചപ്പോള്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ച ഗള്‍ഫ് പ്രവാസത്തിലൂടെയാണ് സാധ്യമായത്. കേരളം ഇന്ന് അനുഭവിക്കുന്ന വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനം ഗള്‍ഫ് പ്രവാസികളാണ്. പ്രവാസ ലോകത്തും കേരളത്തിലും പ്രവാസി സമൂഹം ചെയ്യുന്ന നന്മകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസി വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ബിസിനസ് സോഷ്യല്‍ ഐക്കണ്‍ അവാര്‍ഡ് ബഹ്‌റൈനിലെ പ്രമുഖ ബിസിനസുകാരനും ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും അമാദ് ഗ്രൂപ്പ് എം.ഡിയുമായ പമ്പാവാസന്‍ നായര്‍ക്ക് ബാബാ ഖലീല്‍ സമ്മാനിച്ചു. മറ്റു രാജ്യങ്ങളില്‍ കാണാത്ത സ്വദേശികളും വിദേശികളും തമ്മിലുള്ള സൗഹൃദബന്ധത്തിന് ഉത്തമോദാഹരണമാണ് ബഹ്‌റൈന്‍ എന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പമ്പാവാസന്‍ നായര്‍ ചൂണ്ടിക്കാണിച്ചു. പാര്‍ലമെന്റ് മെംബര്‍ അഹമ്മദ് യൂസഫ് അല്‍ അന്‍സാരിക്കുള്ള ഉപഹാരം പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാറും ബാബ ഖലീലിനുള്ള ഉപഹാരം അഹമ്മദ് യൂസഫ് അല്‍ അന്‍സാരിയും സമ്മാനിച്ചു.

സാംസ്‌കാരിക സമ്മേളനത്തിന് മുമ്പും പിമ്പുമായി വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ പ്രവാസി വെല്‍ഫെയര്‍ ജനറല്‍ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും പ്രവാസി നൈറ്റ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മജീദ് തണല്‍ നന്ദിയും പറഞ്ഞു.

Content Highlights: welfare pravasi night


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented