പ്രതീകാത്മകചിത്രം
റിയാദ്: ഗാര്‍ഹിക തൊഴില്‍ സേവനങ്ങള്‍ക്കുള്ള വ്യാജ ഓഫറുകള്‍ക്കെതിരെ ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സ് പ്രസ്താവനയിലുടെ മുന്നറിയിപ്പ് നല്കി. ഹ്യൂമന്‍ റിസോഴ്സ് കമ്പനികള്‍ക്കായുള്ള നാഷണല്‍ കമ്മിറ്റിയെ ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സാണ് പ്രതിനിധീകരിക്കുന്നത്.
വീട്ടുജോലിക്കാര്‍ക്കായി റിക്രൂട്ട്മെന്റ്, വീട്ടുജോലിക്കാരുടെ ട്രാന്‍സ്ഫര്‍ സേവന പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ പേയ്മെന്റ് മാറ്റിവയ്ക്കല്‍, ചെറിയ തുകയ്ക്ക് വീട്ടുവേലക്കാരെ ഒഴിവാക്കല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ വാഗ്ദാനം നല്കി പൗരന്മാരെ വഞ്ചിക്കുന്ന വിവിധ ഓഫറുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു.
ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും വീട്ടുജോലിക്കാര്‍ക്കുള്ള ചെലവുകള്‍ നല്കുന്നതിനുമായി വാട്സ്ആപ്പ് വഴിയും സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ വഴിയും അയക്കുന്ന വ്യാജ ലിങ്കുകള്‍ വഴി ചൂഷണം ചെയ്യുന്നുണ്ട്. ഇത്തരം തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ലിങ്കുകള്‍ ദുരുപയോഗം ചെയ്യുകയാണ്.
കബിളിപ്പിക്കുന്നതിനായി തട്ടിപ്പുകാര്‍ ലിങ്കുകളില്‍ അറിയപ്പെടുന്ന കമ്പനികളുടെ പേരുകള്‍ ഉപയോഗിക്കുന്നുമുണ്ട്. ഇത് ഒരു സമ്പൂര്‍ണ്ണ ഇലക്ട്രോണിക് തട്ടിപ്പ് കുറ്റകൃത്യമാണ്. ഗാര്‍ഹിക തൊഴിലാളികളുടെ പൗരന്മാരുടെയും മറ്റുള്ളവരുടേയും ആവശ്യം മുതലെടുത്ത് എല്ലാ വര്‍ഷവും ഇത്തരം സമയങ്ങളില്‍ സന്ദേശങ്ങള്‍ അയക്കാറുണ്ട്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് സൗദി ചേംബേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടു.
Content Highlights: Warning about fake offers of domestic work services
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..